പാവം മാഗി ഭീകരനായ കഥ

VISHNU N L| Last Modified വെള്ളി, 5 ജൂണ്‍ 2015 (15:08 IST)
ചേരുവകളില്‍ ആരോഗ്യത്തിനു ഹാനീകരമായ പദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെ രാജ്യത്തെമ്പാടും മാഗി ന്യൂഡില്‍‌സ് നിരോധിച്ചിരിക്കുകയാണല്ലോ. എന്നാല്‍ മാഗി ന്യൂഡി‌ല്‍‌സ് എന്ന പാവങ്ങളുടെ ഭക്ഷണം എങ്ങനെയാണ് ഭീകരനായതെന്നറിയാമോ. സത്യത്തില്‍ ഈ മാഗി ആദ്യം പിറന്ന് വീണത് നമ്മുടെ രാജ്യത്തെങ്ങുമല്ല. മാഗിക്ക് പിറവികൊടുത്തത് നെസ്ലേ എന്ന ആഗോള കുത്തകയുമല്ല.

പിന്നെയോ?...ജൂലിയസ്‌ മൈക്കല്‍ ജോഹാന്നസ്‌ മാഗി എന്ന സ്വിറ്റ്സര്‍ലണ്ടുകാരനാണ് മാഗി എന്ന ന്യൂഡില്‍സിന്റെ പിതാവ്. 1860ലാണ്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഇദ്ദേഹം മാഗി അവതരിപ്പിച്ചത്. അതും അച്ഛന്റെ ധാന്യമില്ല് സാമപത്തിക പ്രതിസന്ധിയില്‍ പൂട്ടും എന്ന അവസ്ഥയില്‍ എത്തിയപ്പോള്‍. ഇറ്റലിയില്‍നിന്നുള്ള കുടിയേറ്റക്കാരനായ അച്‌ഛന്റെ ധാന്യമില്ല്‌ ഏറ്റെടുത്ത ജോഹാന്നസ്‌ മാഗി മില്ലിനെ ലാഭത്തിലാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി പ്രതിസന്ധിയിലായ മില്ലില്‍നിന്നുള്ള ധാന്യ, പയറുപൊടികള്‍ ഉപയോഗിച്ച്‌ തൊഴിലാളികള്‍ക്കുള്ള പോഷകഗുണമുള്ള പാക്കേജ്‌ ഫുഡുകള്‍ നിര്‍മിക്കാന്‍ ജോഹന്നാസ്‌ മാഗി തീരുമാനിച്ചു. എന്നാല്‍ ജോഹന്നാസ് മാഗിക്ക് തുടക്കം മികച്ചതല്ലായിരുന്നു. തിരിച്ചടികള്‍ പലതവണ ഇദ്ദേഹത്തിന്റെ സംരംഭത്തെ പിറകോട്ടടിച്ചു. എന്നാല്‍ കൂടുതല്‍ സ്‌ത്രീകള്‍ ജോലിക്കായി വരുന്ന സാഹചര്യം കണക്കിലെടുത്ത്‌ പോഷകഗുണമുള്ള ഇന്‍സ്‌റ്റന്റ്‌ ഭക്ഷണങ്ങളൊരുക്കാനുള്ള മാഗിയുടെ ശ്രമങ്ങളെ സ്വിറ്റ്‌സര്‍ലന്‍ഡ്‌ സര്‍ക്കാരും പിന്തുണച്ചതോടെ ഇന്റസ്‌റ്റന്റ്‌ ഭക്ഷണവ്യവസായത്തില്‍ മാഗിയുടെ ചരിത്രം തുടങ്ങി.


എന്നാല്‍ പിന്നീട് കാലം മാറിയപ്പോള്‍ മാഗിക്ക് പിടിച്ച് നില്‍ക്കാന്‍ ആയില്ല. തുടര്‍ന്ന്
1947ല്‍ ഭക്ഷ്യോല്‍പ്പന്ന വമ്പനായ നെസ്‌ലെലാണ്‌ മാഗി എന്ന ബ്രാന്‍ഡ്‌ സ്വന്തമാക്കി. മാഗിയുടെ ഫോര്‍മുല പിന്തുടര്‍ന്ന്‌ ജോലി ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ എളുപ്പത്തില്‍ തയാറാക്കാവുന്ന ഭക്ഷണം എന്ന നിലയിലാണ്‌ നെസ്‌ലെ ഇന്ത്യ മാഗി ന്യൂഡില്‍സ്‌ 1983ല്‍ അവതരിപ്പിക്കുന്നത്‌. ശേഷം ഏറെക്കാലം മാഗി ന്യൂഡി‌ല്‍‌സ് ഇന്ത്യയില്‍ വലിയ പ്രചാരം നേടി.

ഏതാനും വര്‍ഷങ്ങളായി പിന്നോട്ടാണെങ്കിലും ഇന്‍സ്‌റ്റന്റ്‌ ന്യൂഡില്‍സ്‌ വിപണയിലെ 90 ശതമാനവും കൈയടക്കിയിരുന്നത്‌ മാഗിയായിരുന്നു.
ഇപ്പോഴിതാ കമ്പനിയ്ക്ക് കനത്ത തിരിച്ചടി നല്‍കി ഇതില്‍ ഈയത്തിന്റെയും അജിനമോട്ടയുടെയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :