കസബയില്‍ മമ്മൂട്ടി എന്ത് തെറ്റുചെയ്തു?!

ജോഷി ആന്‍റണി 

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (19:56 IST)

Kasaba, Mammootty, Parvathy, Renji Panicker, Rajan Sakharia, കസബ, മമ്മൂട്ടി, പാര്‍വതി, രണ്‍ജി പണിക്കര്‍, രാജന്‍ സക്കറിയ

പോലുള്ള തട്ടുപൊളിപ്പന്‍ മസാല ചിത്രങ്ങളില്‍ മമ്മൂട്ടിയെപ്പോലെ ഒരു മഹാനടന്‍ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും ഔന്നത്യത്തില്‍ നില്‍ക്കുന്ന ഈ സമയത്ത് അഭിനയിക്കേണ്ട ആവശ്യമുണ്ടോ? കസബയില്‍ ഉള്ളതുപോലെയുള്ള സ്ത്രീ വിരുദ്ധമായ ഡയലോഗുകള്‍ മമ്മൂട്ടിയെപ്പോലെ ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന ഒരു നടന്‍ പറയേണ്ട കാര്യമുണ്ടോ? കസബ റിലീസായി ഇത്രയും നാളുകള്‍ക്ക് ശേഷവും ഈ ചോദ്യങ്ങള്‍ ഉയരുകയാണ്. നടി പാര്‍വതിയാണ് ഏറ്റവും ഒടുവില്‍ കസബയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
 
എന്നാല്‍ എന്തുകൊണ്ടാണ് മമ്മൂട്ടി ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നത് എന്ന് പരിശോധിച്ചാല്‍ കിട്ടാവുന്നതേയുള്ളൂ അതിനുള്ള ഉത്തരം. മമ്മൂട്ടി ഒരു നല്ല നടന്‍ മാത്രമല്ല, കോടിക്കണക്കിന് ആരാധകരുള്ള ഒരു മെഗാസ്റ്റാറാണ്. അദ്ദേഹത്തിന് വലിയ വലിയ വിജയങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. അത് ഒരു ‘വിജയിച്ച നടന്‍’ എന്ന വിലയിരുത്തലിന് ആവശ്യവുമാണ്.
 
കസബയെ വിമര്‍ശിക്കുന്നവര്‍ എന്തുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കൈയൊപ്പിനെയോ കുഞ്ഞനന്തന്‍റെ കടയെയോ ഉട്ടോപ്യയിലെ രാജാവിനെയോ ബാല്യകാലസഖിയെയോ കടല്‍ കടന്നൊരു മാത്തുക്കുട്ടിയെയോ കുട്ടിസ്രാങ്കിനെയോ കസബ പോലെ വലിയ ഹിറ്റുകളാക്കി മാറ്റാത്തത്? എന്തുകൊണ്ടാണ് അത്തരം നല്ല സിനിമകള്‍ തിയേറ്ററുകളില്‍ പോയി കാണാന്‍ മനസുകാട്ടാത്തത്? സിനിമ എന്നത് കോടികള്‍ മുതല്‍മുടക്കുള്ള ഒരു ബിസിനസ് കൂടിയാണെന്നും അത് തിരിച്ചുപിടിക്കേണ്ടത് സിനിമാവ്യവസായത്തിന്‍റെ നിലനില്‍പ്പിന് ആവശ്യമാണെന്നും മനസിലാക്കുകയാണ് ആദ്യം വേണ്ടത്.
 
കസബ പോലെയുള്ള സിനിമകളാണ് പ്രേക്ഷകര്‍ സ്വീകരിക്കുകയും വലിയ വിജയങ്ങളാക്കി മാറ്റുകയും ചെയ്യുന്നത് എങ്കില്‍ ഇനിയും കസബകള്‍ ഉണ്ടാവുക തന്നെ ചെയ്യും. മമ്മൂട്ടിയെപ്പോലെയുള്ള മഹാനടന്‍‌മാര്‍ക്ക് തീര്‍ച്ചയായും അതിന്‍റെ ഭാഗമാകേണ്ടിവരികയും ചെയ്യും.
 
പിന്നെ, ബോറടിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് കസബ പോലെയുള്ള ആക്ഷന്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റ് സിനിമകളും ആവശ്യമാണ് എന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ ഇത്തരം വിമര്‍ശനങ്ങളിലൊന്നും കാര്യമില്ല എന്ന് ബോധ്യപ്പെടുകയും ചെയ്യും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മല്ല്യയെയും ലളിത് മോദിയെയും തിരിച്ചു കൊണ്ടുവരാത്തത് എന്തുകൊണ്ട് ?; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി

കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. മദ്യരാജാവ് വിജയ് ...

news

സൂപ്പര്‍മാന്‍ സ്റ്റൈലില്‍ ബൈക്കോടിച്ചു; യുവാവിന് പിന്നീട് സംഭവിച്ചത് - വീഡിയോ കാണാം

സാഹസികത ഏറെ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ യുവത്വം. എന്നാല്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ...

news

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്; ഫഹദിനും അമലയ്‌ക്കും ക്രൈംബ്രാഞ്ച് നോട്ടീസ്

പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ നടന്‍ ഫഹദ് ...

news

ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പങ്കെടുക്കില്ലെന്ന് സുരഭി; ആരെയും വിളിച്ചിട്ടില്ലെന്ന് കമല്‍

രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണമുണ്ടെങ്കിലും ...

Widgets Magazine