July 6, International Kissing Day: ഇന്ന് ലോക ചുംബനദിനം

രേണുക വേണു| Last Modified ബുധന്‍, 6 ജൂലൈ 2022 (12:32 IST)

സ്‌നേഹത്തിന്റെ ഏറ്റവും ഉദാത്തമായ അടയാളമാണ് ചുംബനം. ഒരാള്‍ക്ക് മറ്റൊരാളോടുള്ള സ്‌നേഹത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വാക്കുകളിലൂടെയല്ലാതെ പ്രകടമാക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഉപാധി. എല്ലാ വര്‍ഷവും ജൂലൈ 6, ചുംബനത്തിന് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ദിവസമാണ്. അതെ, ഇന്ന് ലോക ചുംബനദിനമാണ്. ചുംബനത്തിന് വേണ്ടി മാത്രം ഒരു ദിനം !

ഗ്രേറ്റ് ബ്രിട്ടണിലാണ് ചുംബനദിനം ആദ്യമായി ആചരിച്ചത്. അതിനുശേഷം ലോകമെങ്ങും ചുംബനദിനം ആഘോഷിക്കാന്‍ തുടങ്ങി. ഫെബ്രുവരി 13-ാം തിയതിയും ചുംബനദിനമായി അറിയപ്പെടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :