ഹിന്ദുത്വ ദേശീയതയിലൂന്നി ബി ജെ പി സർക്കാർ മുന്നോട്ടുപോയാൽ ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യയിൽ വർഗീയ കലാപം ഉണ്ടായേക്കാം, അമേരിക്കയുടെ മുന്നറിയിപ്പിനെ ബി ജെ പിയും കേന്ദ്ര സർക്കാരും എങ്ങനെ പ്രതിരോധിക്കും ?

Last Modified ബുധന്‍, 30 ജനുവരി 2019 (15:34 IST)
രാജ്യം ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. ഭരണമാറ്റത്തിനായി കോൺഗ്രസും ഭരണ തുടർച്ചക്കായി ബി ജെ പി കേന്ദ്രങ്ങളും തന്ത്രങ്ങൾ മെനയാൻ തുടങ്ങിയിരിക്കുന്നു. ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ക്യാംപെയിനുകളുടെ ഭഗമായി ആയോധ്യ രാമ ക്ഷേത്രം രാജ്യത്തുടനീളം വീണ്ടും വലിയ ചർച്ചാ വിഷയമായി കഴിഞ്ഞു.

എന്നാൽ ഇപ്പോൽ പുറത്തുവരുന്നത് അത്യന്തം ആശങ്കാ ജനകമായ വാർത്തയാണ്. ഹിന്ദുത്വ അജണ്ടകളിൽ തന്നെ ഊന്നി ബി ജെ പി സർക്കാർ തെരഞ്ഞെടുപ്പിനെ നേരിടാൻ ശ്രമിച്ചാൽ രാജ്യത്ത് വലിയ വർഗീയ കലാപം ഉണ്ടാകും എന്ന് അമേരിക്കയുടെ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ഡാൻ കോർട്സ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

‘ബി ജെ പി
ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും വർഗീയ കലാപങ്ങൾ ഈ ഭരണ കാലത്ത് ഉണ്ടായിട്ടുണ്ട്. അണികളെ സജീവമാക്കുന്നതിനായി പ്രാദേശിക ഹിന്ദുത്വ ദേശിയവാദി നേതാക്കൾ സംഘർഷങ്ങളെ ഉപയോഗപ്പെടുത്താൻ സാധ്യത കൂടുതലാണ്. രാജ്യത്ത് അഭ്യന്തര കലഹങ്ങൾ രൂക്ഷമാകുന്നതോടെ പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദ സംഘടനകളും കലാപത്തിലേക്ക് നുഴഞ്ഞുകയറുകയും പ്രശ്നം ഗുരുതരമാക്കുകയും ചെയ്യും‘ എന്നുമാണ് കോർട്സ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ഈ മുന്നറിയിപ്പിനെ ജാഗ്രതയോടുകൂടി തന്നെയാണ് രാജ്യത്തെ ജനങ്ങൾ കാണേണ്ടത്. വർഗീയ കലാപങ്ങൾ ബി ജെ പിയെ അധികാരത്തിലെത്തിക്കൻ സഹായിച്ചിട്ടുണ്ട് എന്നത് മുൻ‌കാല അനുഭവങ്ങളിൽനിന്നും വ്യക്തമാണ് 2019ൽ ലോകം നേരിടാൻ പോകുന്ന പ്രതിസന്ധികളെക്കുറിച്ച് അമേരിക്കൻ ചാര സംഘടനകൾ നടത്തിയ അന്വേഷണത്തിൽ ലഭിച്ച കണ്ടെത്തലുകളാണ് കോർട്സ് വിശദീകരിച്ചത് എന്നത് വളരെ പ്രധാനമാണ്.

ചുരുക്കിപ്പറഞ്ഞാൽ ഹൈന്ദവ വോട്ടുകൾ ദ്രുവികരിക്കുന്നതിനായുള്ള ബി ജെ പിയുടെ തന്ത്രങ്ങൾ ചെന്നെത്തുത വർഗീയ കലാപങ്ങളിലേക്കായിരിക്കും എന്ന മുന്നറിയിപ്പാണ് അമേരിക്കൻ ചാര സംഘടനാ തലവൻ നൽകിയിരിക്കുന്നത്. രാജ്യത്ത് രാമ ക്ഷേത്ര നിർമ്മാനം എന്നത് സജീവമായ ചർച്ചയായി മാറിയിട്ടുണ്ട് എന്നർതും ഇവിടെ ശ്രദ്ദേയമാണ്

അണികളെ സജീവമാക്കാൻ പ്രാദേശിക ഹിന്ദു ദേശിയവാദി നേതാക്കൾ കലാപത്തെ ഉപയോഗപ്പെടുത്തുത്താൻ സാധ്യത ഉണ്ട് എന്നതും, പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘടനകൾ കലാപത്തിലേക്ക് നുഴഞ്ഞു കയറാൻ സാധ്യത ഉണ്ട് എന്നതും അതീവ ഗുരുതരമായി കാണേണ്ട മുന്നറിയിപ്പുകളാണ്.

അമേരിക്കയുടെ മുന്നറിയിപ്പ് വന്നതോടെ കേന്ദ്ര സർക്കാരും ബി ജെ പി നേതൃത്വവും ഒരുപോലെ പ്രതിരോധത്തിലായി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള ഒരു മുന്നറിയിപ്പ് ബി ജെ പി
ഗുണകരമല്ല. പ്രത്യേകിച്ച് അമേരിക്കയുമായി ബി ജെപി സർക്കാർ വലിയ ബന്ധം തന്നെ സ്ഥാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പിനെ തള്ളിക്കളയാനും കേന്ദ്ര സർക്കാരിനാകില്ല. ഈ സാഹചര്യത്തിൽ എന്ത് നിലപാടാണ് കേന്ദ്ര സർക്കാർ അമേരിക്കയുടെ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കുക എന്നതിനാണ് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ കാത്തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :