കൊച്ചി|
priyanka|
Last Updated:
വ്യാഴം, 30 ജൂണ്‍ 2016 (18:59 IST)
മങ്കടയില്‍ സദാചാര പ്രശ്‌നം ആരോപിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവത്തോടെ ലൈംഗീകാസൂയക്കാരെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ആണ്‍-പെണ്‍ ബന്ധത്തില്‍ സദാചാര പ്രശ്‌നം ആരോപിച്ച് ലൈംഗികാസൂയക്കാര്‍ (moral police) കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ പെരുകി വരുന്ന സാഹചര്യത്തില്‍ ആവശ്യം വായിച്ചിരിക്കേണ്ട കുറിപ്പ്
''നാട്ടിലെ 'സദാചാരം' കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ ചുമതലയാണെന്ന്
ചില നാട്ടുകാര്‍ 'ആത്മാര്‍ത്ഥമായി' വിശ്വസിക്കുന്നു! ദമ്പതികളില്‍ ഒരാള്‍ വഞ്ചന കാണിക്കുന്നു എങ്കില്‍ അത് ആ ദമ്പതികള്‍ക്കിടയില്‍ മാത്രമുള്ള വിഷയമാണ്, നാട്ടുകാര്‍ക്ക് അതില്‍ യാതൊരു റോളും ഇല്ലെന്ന്
എന്നാണ് ഇവര്‍
മനസ്സിലാക്കുക?
ഇനി വ്യഭിചാരം ആണ് നിങ്ങളുടെ പ്രശ്‌നം എങ്കില്‍ ചുവടെ കൊടുത്തിരിക്കുന്ന ഇന്ത്യന്‍ നിയങ്ങള്‍ കൂടി നിങ്ങള്‍ അറിഞ്ഞിരിക്കണം !
ഇന്ത്യയില്‍ വ്യഭിചാരത്തെ സംബന്ധിച്ചും വേശ്യാവൃത്തിയെ സംബന്ധിച്ചും ഉള്ള നിയമങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.
Section 497 in The Indian Penal Code 1860 497. Adultery. Whoever has sexual intercourse with a person who is and whom he knows or has reason to believe to be the wife of another man, without the consent or connivance of that man, such sexual intercourse not amounting to the offence of rape, is guitly of the offence of adultery, and shall be punished with imprisonment of either description for a term which may extend to five years, or with fine, or with both. In such case the wife shall not be punishable as an abettor.
അതായത് വിവാഹിതയായ ഒരു സ്ത്രീയുമായി ഒരാള്‍ സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ ആ സ്ത്രീയുടെ ഭര്‍ത്താവിന് പരാതിയുണ്ടെങ്കില്‍ (Note:പരാതിയുണ്ടെങ്കില്‍ മാത്രം) പുരുഷന് 5 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഭാര്യയ്ക്ക് ശിക്ഷ ഇല്ല. ഈ നിയമം സ്ത്രീ വിരുദ്ധം ആണെന്ന് പറയേണ്ടതില്ലല്ലോ. ഇവിടെ ഭാര്യ എന്നത് ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്ത് പോലെയാണ്. അതിക്രമിച്ചു കടക്കുന്നവര്‍ ശിക്ഷിക്കപ്പെടും! എന്നാല്‍ തന്റെ ഭര്‍ത്താവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഒരു സ്ത്രീക്കെതിരെ ഭാര്യയ്ക്ക് പരാതി കൊടുക്കാന്‍ കഴിയില്ല!. ഈ നിയമം ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനം കൂടിയാണ്.
Article 14 in The Constitution Of India 194914. Equaltiy before law The State shall not deny to any person equaltiy before the law or the equal protection of the laws within the territory of India Prohibition of discrimination on grounds of religion, race, caste, sex or place of birth
ഇനി ഇതും കൂടി Except adultery, consensual sex no offence, says SCApril 30,2010
NEW DELHI: Consensual heterosexual relation between adults, including premarital sex, is no offence except in cases where the partners are liable to be charged for 'adultery', ruled the Supreme Court.
It said the courts attach a lot of importance to personal autonomy and a person indulging in an immoral act need not necessarily be a culprit in the eyes of law. 'Moraltiy and criminaltiy are non coextensive,' said a Bench comprising Chief Justice K G Balakrishnan and Justices Deepak Verma and B S Chauhan on Wednesday.
The SC said in the present social milieu, some view premarital sex as an attack on the cetnraltiy of marriage while a significant number see nothing wrong in it. This conflict of opinion on moraltiy did not make premarital sex an offence, it ruled.
'While there can be no doubt that in India, marriage is an important social institution, we must also keep our minds open to the fact that there are certain individuals or groups who do not hold the same view. To be sure, there are some indigenous groups within our coutnry wherein sexual relations outside marital setting are accepted as a normal occurrence,' the SC said.So It may be 'immoral' but not illegal.
കുറച്ചു നാളുകള്‍ക്ക് മുന്പ് വായിച്ചിരുന്നു വീട്ടില്‍ 'അനാശാസ്യം' നടത്തിയ ഒരു വിധവയെയും കാമുകനെയും നാട്ടുകാര്‍ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു, അതില്‍ മനം നൊന്ത് അവര്‍ ആത്മഹത്യ ചെയ്തു എന്ന്! പാലക്കാട് ആണ് സംഭവം.ഈ പോലീസുകാര്‍ക്ക് ഇതില്‍ എന്താണ് കാര്യം? ഏതു നിയമം വച്ചാണ് ഇവര്‍ കുറ്റക്കാര്‍ ആകുന്നത്?!
ഇനി നമുക്ക് വേശ്യാ വൃത്തിയിലേക്ക് വരാം.
Prostitution
exchanging sex for money
is neither a criminal offense nor an illegal act in India. However, the surrounding activities like operating brothels, pimping, soliciting sex etc are illegal.
അതായത് ഒരു സ്ത്രീ പണത്തിന് വേണ്ടി സെക്‌സ് ചെയ്യുന്നത് കുറ്റകരം അല്ല.പക്ഷെ അവരെ വച്ച് മൂന്നാമതൊരാള്‍ കാശുണ്ടാക്കുന്നുണ്ടെങ്കില്‍ അത് കുറ്റകരം ആണ്.
Section 4 in The Immoral Traffic (Prevention) Act, 19564. Punishment for living on the earnings of prostitution.(1) Any person over the age of eighteen years who knowingly lives, wholly or in part, on the earnings of the prostitution of 20 [any other person] shall be punishable with imprisonment for a term which may extend to two years, or with fine which may extend to one thousand rupees, or with both 21 [and where such earnings relate to the prostitution of a child or a minor, shall be punishable with imprisonment for a term of not less than seven years and not more than ten years].22 [(2) Where any person over the age of eighteen years is proved (a) to be living with, or to be habitually in the company of, a prostitute; or(b) to have exercised cotnrol, direction or influence over the movements of a prostitute in such a manner as to show that such person is aiding, abetting or compelling her prostitution; or tc' (b) to have exercised cotnrol, direction or influence over the movements of a prostitute in such a manner as to show that such person is aiding, abetting or compelling her prostitution; or'(c) to be acting as a tout or pimp on behalf of a prostitute, tc' (c) to be acting as a tout or pimp on behalf of a prostitute,' it shall be presumed, until the cotnrary is proved, that such person is knowingly living on the earnings of prostitution of another person within the meaning of subsection (1).]
ഇതില്‍ പറയുന്നത് മുഴുവന്‍ പെണ്‍വാണിഭത്തെ കുറിച്ചാണ്.വേശ്യാലയം നടത്തുന്നതിനെ കുറിച്ചാണ്.ഒരു സ്ത്രീ ഒറ്റയ്ക്ക് നടത്തിയാല്‍ കുഴപ്പമില്ല.പക്ഷെ ആളുകളെ പൊതുസ്ഥലത്ത് വച്ച് 'കാന്‍വാസ്' ചെയ്യരുത്.'പിമ്പ്' ആയി പ്രവര്‍ത്തിക്കുന്നതും കുറ്റകരമാണ്. ഒരു വേശ്യാലയത്തിലെ 'തൊഴിലാളികളെ' ശിക്ഷിക്കാനും വകുപ്പില്ല. പക്ഷെ നമ്മുടെ പോലീസുകാര്‍ക്ക് ഈ നിയമത്തെ കുറിച്ചൊന്നും വലിയ പിടി ഇല്ല എന്ന് തോന്നുന്നു. (പലപ്പോഴും ആ ഇരകള്‍ ആണ് മാധ്യമങ്ങളിലൂടെ ആഘോഷിക്കപ്പെടുന്നത്)
ഇനി മറ്റൊന്ന് കൂടി.
പൊതുസ്ഥലത്ത് നിന്നും 183 മീറ്റര്‍ (200 yard) മാറി വേണം സെക്‌സ് ചെയ്യാന്‍.7. Prostitution in or in the vicintiy of public place .(1) Any person who carries on prostitution and the person with whom such prostitution is carried on, in any premises:(a) which are within the area or areas, notified under subsection (3), or(b) which are within a distance of two hundred meters of any place of public religious worship, educational institution, hotel, hospital, nursing home or such other public place of any kind as may be notified in this behalf by the Commissioner of Police or Magitsrate in the manner prescribed,shall be punishable with imprisonment for a term which may extend to three months.
'public place' means any place intended for use by, or accessible to, the public and includes any public conveyance;ഇതാണ് 'public place' നിര്‍വചനം. ഇതാണ് നമ്മുടെ പോലീസുകാര്‍ കാര്യമായി ഉപയോഗിക്കുന്നത്.ഇതിലും 'വീട്' വരുന്നില്ല.
ഇനി പരസ്പര സമ്മതത്തോടെ ('പൊതുസ്ഥലത്തിന്റെ' പരിധിയില്‍ പെടാത്ത സ്ഥലത്ത് വച്ച്) സെക്‌സില്‍ ഏര്‍പ്പെടുന്ന ഇണകളെ കൂക്കി വിളിച്ച് പോലീസില്‍ ഏല്‍പ്പിക്കുന്ന 'നാട്ടുകാര്‍' ഓര്‍ക്കുക.നിങ്ങള്‍ ഇന്ത്യയിലെ നിയമത്തെ വെല്ലുവിളിക്കുകയാണ്. നിങ്ങളും അവിടെ വരുന്ന പോലീസും ഞരമ്പ് രോഗികള്‍ മാത്രമല്ല നിയമ ലംഘകര്‍ കൂടിയാണ്.ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തില്‍ കൈ കടത്താന്‍ ഒരുത്തനും അവകാശമില്ല.പലരും നാണക്കേട് കൊണ്ടാണ് തിരിച്ചു 'നാട്ടുകാര്‍ക്ക്' എതിരെ മാനനഷ്ട കേസ് കൊടുക്കാത്തത്.എനിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായാല്‍ ഞാന്‍ എന്തായാലും കേസ് കൊടുക്കും.
(കണ്ണന്‍ ആറ്റിങ്ങലിന്റെ ഫേസ്ബുക്ക് പോസ്റ്റ്)