സമരം പൊളിഞ്ഞതോടെ ബിജെപിയില്‍ പൊട്ടിത്തെറി; ഉടക്കുമായി മുരളീധരനും സുരേന്ദ്രനും

 BJP , Sabarimala protest , RSS , v muraleedharan , k surendran , ps sreedharan pillai , ബിജെപി , ശബരിമല , ശ്രീധരന്‍ പിള്ള , കെ സുരേന്ദ്രന്‍
തിരുവനന്തപുരം| Last Modified തിങ്കള്‍, 21 ജനുവരി 2019 (18:53 IST)
യുവതീപ്രവേശന വിഷയത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം രൂക്ഷമാകുന്നു. സെക്രട്ടേറിയറ്റ് നടയിൽ നടത്തിവന്ന നിരാഹാരസമരം വിജയം കണ്ടില്ലെന്ന സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ തുറന്നു പറച്ചിലും എങ്ങുമെത്താതെ സമരം അവസാനിപ്പിച്ചതുമാണ് പാർട്ടിയിൽ ഭിന്നസ്വരം ശക്തമാകാന്‍ കാരണം.

ബിജെപി ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാതിരുന്നത് പ്രതിഷേധങ്ങള്‍ക്ക് ശക്തി കുറഞ്ഞു പോയതു കൊണ്ടാണെന്ന നിലപാടാണ് പാര്‍ട്ടിയിലെ ഒരു ശക്തമായ വിഭാഗത്തിനുള്ളത്. നിരാഹാരസമരം അവസാനിപ്പിച്ച പരിപാടിയിൽ വി മുരളീധരൻ എംപിയും ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനും പങ്കെടുക്കാതിരുന്നത് ശ്രീധരന്‍ പിള്ളയുടെ നിലപാടുകളോടുള്ള എതിര്‍പ്പ് മൂലമാണ്.

ശബരിമലയില്‍ നിന്നും സെക്രട്ടേറിയറ്റ് പടിക്കലേക്ക് സമരം മാറ്റിയപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ എതിര്‍ സ്വരങ്ങള്‍ ശക്തമായിരുന്നു. സമരം വിജയം കാണില്ലെന്ന് പല നേതാക്കളും നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തു. ഇതിനിടെ നടത്തിയ ഹര്‍ത്താലുകളും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും പൊതുസമൂഹത്തിനു മുമ്പില്‍ സമരത്തിന്റെ പ്രാധാന്യം നശിപ്പിച്ചെന്നുമാണ് നിഗമനം.

ലോക്‍സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമരം അവസാനിപ്പിച്ചത് ഇതുവരെയുണ്ടാക്കിയ നേട്ടങ്ങള്‍ നശിപ്പിക്കുമെന്ന ശക്തമായ തുറന്നു പറച്ചിലുകള്‍ നേതൃത്വത്തില്‍ തന്നെയുണ്ട്. പ്രമുഖ സംസ്ഥാന നേതാക്കളും ഈ അഭിപ്രായക്കാരാണ്. പ്രതിഷേധം എങ്ങനെ തുടരണമെന്ന് ശബരിമല കര്‍മസമിതിയുമായി ആലോചിക്കുമെന്ന
സംസ്ഥാന അധ്യക്ഷന്റെ നിലപാടുകള്‍ക്കെതിരെയും എതിര്‍പ്പ് ശക്തമാണ്.

മുരളീധര പക്ഷമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ തിരിയുന്നത്. ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് സുരേന്ദ്രൻ അറസ്റ്റിലായതും ഈ സമയത്ത് സംസ്ഥാന ഘടകമെടുത്ത മൃദുസമീപനമാണ് മുരളീധര വിഭാഗത്തെ ചൊടിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് ...

മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ; പരിശോധന വ്യാപകമാക്കി ആരോഗ്യവകുപ്പ്
മലപ്പുറം വളാഞ്ചേരിയിലെ ലഹരി സംഘത്തിലെ ഒന്‍പത് പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചു. ...

ബസുടമകളും സമരത്തിലേക്ക്; വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ...

ബസുടമകളും സമരത്തിലേക്ക്; വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ചു രൂപയാക്കണമെന്ന് ആവശ്യം
സംസ്ഥാനത്ത് ബസുടമകളും സമരത്തിലേക്ക് പോകുന്നു. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷന്‍ നിരക്ക് ...

തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക ...

തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവം; പാര്‍ട്ടിയില്‍ ഇത്തരം പ്രവണതകള്‍ അനുവദിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരത്ത് ബിജെപി നേതാവ് വിവി രാജേഷിനെതിരെ വ്യാപക പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട ...

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് ...

അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് ട്രംപ്; വെട്ടിലായത് ഈ രാജ്യങ്ങള്‍
അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്ക് 25ശതമാനം തീരുവ പ്രഖ്യാപിച്ച് ...

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ ...

തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു; ഒരാള്‍ കസ്റ്റഡിയില്‍
തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു. കുമാരപുരം യൂണിറ്റിലെ പ്രവീണിനാണ് ...