സര്‍ക്കാര്‍ മൈന്‍ഡ് ചെയ്യുന്നില്ല, സമരം കൊണ്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ് ബി ജെ പി !

ബി ജെ പി, ശ്രീധരന്‍ പിള്ള, ശബരിമല, സുരേന്ദ്രന്‍, പിണറായി, BJP, Sreedharan Pillai, K Surendran, Pinarayi, Sabarimala
തിരുവനന്തപുരം| സാനന്ദ് ശിവന്‍| Last Modified ശനി, 19 ജനുവരി 2019 (22:09 IST)
കഴിഞ്ഞ ഒന്നര മാസത്തിലധികമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ബി ജെ പി നടത്തിവരുന്ന നിരാഹാര സമരം അവസാനിക്കുമ്പോള്‍ രാഷ്ട്രീയനേട്ടം പേരിനുപോലുമില്ലാതെ ബി ജെ പി. തീര്‍ത്ഥാടനത്തെ അട്ടിമറിക്കുന്ന സര്‍ക്കാര്‍ ശ്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യവുമായി തുടങ്ങിയ സമരത്തെ സര്‍ക്കാര്‍ പരിഗണിക്കുന്നതുപോലുമില്ലെന്നും രാഷ്ട്രീയമായി ഒരു ഗുണവുമില്ലെന്നും തിരിച്ചറിഞ്ഞാണ് എങ്ങനെയെങ്കിലും അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് ബി ജെ പി എത്തിയിരിക്കുന്നതെന്ന് വ്യക്തം. ശബരിമല വിഷയത്തില്‍ സമരം നിര്‍ത്തുമെങ്കിലും പോരാട്ടം തുടരുമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള അറിയിച്ചിരിക്കുന്നത്.

പി കെ കൃഷ്ണദാസിന്‍റെ നിരാഹാരം അവസാനിപ്പിക്കുന്നതോടൊപ്പം ഇതുവരെ നടന്നുവന്ന നിരാഹാര സമരം ഇനി തുടരേണ്ടതില്ലെന്നാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. കൃഷ്ണദാസിന് പകരം കെ സുരേന്ദ്രന്‍ നിരാഹാരമിരിക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതിന് മുതിരാതെ സമരം നിര്‍ത്താനാണ് ബി ജെ പി കൈക്കൊണ്ടിരിക്കുന്ന തീരുമാനം.

സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൊണ്ട് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഗുണം ബി ജെ പിക്ക് ഉണ്ടായില്ല. സര്‍ക്കാര്‍ ഈ സമരത്തെ കാര്യമായി എടുത്തില്ല. കൃത്യമായ ഇടവേളകളില്‍ ആളുകള്‍ മാറിമാറിയിരുന്ന് നിരാഹാരസമരം നടത്തുന്ന രീതി പാര്‍ട്ടിക്ക് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്ന വിമര്‍ശനവും വ്യാപകമായി. ഇതോടെയാണ് സമരം അവസാനിപ്പിക്കാമെന്ന ഉപായത്തിലേക്ക് ബി ജെ പി എത്തിയിരിക്കുന്നത്.

ബി ജെ പി സമരം നടത്തുന്ന സമയത്തുതന്നെ ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് പാര്‍ട്ടിക്ക് വലിയ ദോഷമുണ്ടാക്കിയെന്നും ബി ജെ പിക്കുള്ളില്‍ വിലയിരുത്തലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്

ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല, കാരണം ഇതാണ്
ട്രംപിന്റെ പകര ചുങ്ക പട്ടികയില്‍ റഷ്യയില്ല. വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ നടത്തിയ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ ...

Kerala Weather: വേനല്‍ ചൂട് പമ്പ കടക്കും, വരുന്നു കിടിലന്‍ മഴ; മിന്നല്‍ ജാഗ്രത
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണം

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ...

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു കൊടുത്തയാണെന്ന് ജോണ്‍ ബ്രിട്ടാസ്
കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ യൂദാസിനെ പോലെ ക്രൈസ്തവരെ ഒറ്റു ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ ...

അമേരിക്കയ്ക്കു മുന്നില്‍ നാണംകെട്ട് നിന്നു; മോദിയെ കടന്നാക്രമിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്
സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസിനു ഇന്നലെയാണ് മധുരയില്‍ തുടക്കം കുറിച്ചത്

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ ...

പുതുക്കിയ മഴമുന്നറിയിപ്പ്; ഇന്ന് ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പുതുക്കിയ മഴമുന്നറിയിപ്പ് പ്രസിദ്ധീകരിച്ച് കാലാവസ്ഥാ കേന്ദ്രം. ഇന്ന് ...