ജനപ്രതിനിധികളെ വിലകൊടുത്ത് വാങ്ങുന്ന ജനാധിപത്യം, രാജ്യം നീങ്ങുന്നത് ഇരുണ്ട കാലത്തേക്ക്

Last Updated: വ്യാഴം, 18 ജൂലൈ 2019 (14:22 IST)
രാജ്യാത്തെ സർവ ശക്തിയാകാൻ തയ്യാറെടുക്കുകയാണ് ബിജെപിയും സംഘപരിവാർ സംഘടനകളും. അതിന് സാധ്യമായ എല്ലാ വഴികളും സ്വീകരിക എന്നാ താന്ത്രമാണ് ബിജെപി സ്വീകരിക്കുന്നത്. ഇതിന്റെ നേർ ചിത്രമാണ് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ കാണുന്നത്. കോൺഗ്രസ് ജെഡിഎസ് സഖ്യ സർക്കാരിനെ തകർക്കുന്നതിനായി എംഎൽഎമാരെ ഭീഷണിപ്പെടുത്തിയും പണം നൽകിയും ബിജെപി അടർത്തിമാറ്റിയിരിക്കുന്നു.

ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്താൻ ജനം വോട്ട് ചെയ്ത ജനപ്രർതിനിധികളാണ് ഇപ്പോൾ ബിജെപിക്കൊപാം തന്നെ നിൽക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ദേയം. ജനങ്ങളുടെ വോട്ടിന് ഇവിടെ എന്തു വില. ബി ജെപിയെ സംബന്ധിച്ചിടത്തോളം തെക്കേ ഇന്ത്യയിൽ ഒരിടത്തെങ്കിലും അധികാരം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. കാർണാടകയിൽ മാത്രമേ നിലവിൽ അത് സാധിക്കൂ. അതാണ് നീക്കത്തിന് പിന്നിൽ

എംഎൽഎമാരെ അടർത്തി എടുക്കാൻ നേരത്തെ തന്നെ ശ്രമം ബിജെപി നടത്തിയിരുന്നെങ്കിലും കോൺഗ്രസിന്റെ പ്രതിരോധത്തിൽ നടന്നിരുന്നില്ല. എന്നാൽ ലോകഭാ തിരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ കടുത്ത തോൽവി കോൺഗ്രസിന്റെ നട്ടെല്ല് തകർത്തതോടെ വീണ്ടും ബിജെപി കരുക്കൾ നീക്കുകയും വിജയിക്കുകയുമായിരുന്നു. രാജ്യത്തെ ജനപ്രതിനിധികളെ വിലകൊടുത്ത് വാങ്ങുന്ന നിലയിലേക്ക് ഇന്ത്യൻ ജനാധിപത്യം നീങ്ങുന്നു എന്നത് രാജ്യത്തെ ജനാധിപത്യം ഇരുണ്ട് യുഗത്തിലേക്ക് കടക്കുന്നു എന്നതിന്റെ സൂചനയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :