പി ടി തോമസ് വീണ്ടും ബെന്നി ബെഹനാനെ വെട്ടുമോ? കെ‌പി‌സിസി അധ്യക്ഷനാകാന്‍ തൃക്കാക്കര എം‌എല്‍‌എയെന്ന് റിപ്പോര്‍ട്ട്

അഞ്ജലി ജ്യോതിപ്രസാദ് 

ന്യൂഡല്‍ഹി, വെള്ളി, 3 നവം‌ബര്‍ 2017 (17:52 IST)

P T Thomas, Benny Behnan, Oommenchandy, K V Thomas, Rahul Gandhi, Chennithala, പി ടി തോമസ്, ബെന്നി ബെഹനാന്‍, ഉമ്മന്‍‌ചാണ്ടി, രാഹുല്‍ ഗാന്ധി, കെ വി തോമസ്, ഹസന്‍, ചെന്നിത്തല

പി ടി തോമസോ കെ വി തോമസോ കെ പി സി സിയുടെ പുതിയ അധ്യക്ഷനാകുമെന്ന് സൂചന. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നിലവില്‍ കെ പി സി സി അധ്യക്ഷനായ എം എം ഹസന്‍ യു ഡി എഫ് കണ്‍‌വീനറാകാനും സാധ്യതയേറി.
 
പ്രതിപക്ഷനേതാവ് ഹിന്ദു സമുദായത്തില്‍ നിന്നായതിനാല്‍ കെ പി സി സി അധ്യക്ഷസ്ഥാനത്തേക്ക് ക്രിസ്ത്യന്‍ സമുദായാംഗം വേണമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. എ ഗ്രൂപ്പിന് ഈ പദവിയില്‍ ക്ലെയിമുണ്ട്. എന്നാല്‍ എ ഗ്രൂപ്പ് നിര്‍ദ്ദേശിക്കുന്ന ബെന്നി ബെഹനാനെ അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് സമ്മതിക്കില്ല. താന്‍ പ്രസിഡന്‍റാകില്ലെന്ന നിലപാട് ഉമ്മന്‍‌ചാണ്ടിയും തുടരുന്നു.
 
അതുകൊണ്ടുതന്നെ ഗ്രൂപ്പിനതീതനും ഹൈക്കമാന്‍ഡിന് പ്രിയപ്പെട്ടവനുമായ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്ള നേതാവ് കെ പി സി സിയുടെ അധ്യക്ഷനാകും. കെ വി തോമസ്, പി ടി തോമസ് എന്നീ നേതാക്കള്‍ക്ക് സാധ്യതയേറിയത് ഇങ്ങനെയാണ്.
 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തില്‍ എ ഗ്രൂപ്പ് നിര്‍ദ്ദേശിച്ച ബെന്നി ബെഹനാനെ വെട്ടി പി ടി തോമസിനെ മത്സരിപ്പിച്ചത് ഹൈക്കമാന്‍ഡാണ്. എതിരാളിയായ സെബാസ്റ്റിയന്‍ പോളിനെ 11996 വോട്ടിനാണ് പി ടി തോമസ് മലര്‍ത്തിയടിച്ചത്. കെ പി സി സി അധ്യക്ഷസ്ഥാനത്തേക്കും എ ഗ്രൂപ്പ് പ്രതിനിധിയായ ബെന്നി ബെഹനാനെ വെട്ടി പി ടി തോമസിനെ കൊണ്ടുവരാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ഉമ്മന്‍‌ചാണ്ടിക്കുപോലും ഒന്നും ചെയ്യാനാകില്ല.
 
പാര്‍ട്ടിയിലും പൊതുസമൂഹത്തിലും ക്ലീന്‍ ഇമേജുള്ള പി ടി തോമസ് സി പി എമ്മിനെതിരെ മയമില്ലാത്ത നിലപാടുള്ളയാളാണ്. പാര്‍ട്ടിയെ ശക്തമായി മുന്നോട്ടുനയിക്കാന്‍ പി ടി തോമസിന് കഴിയുമെന്ന് ഹൈക്കമാന്‍ഡിന് വിശ്വാസവുമുണ്ട്. 
 
ഹൈക്കമാന്‍ഡിന് എന്നും എപ്പോഴും പ്രിയപ്പെട്ട കെ വി തോമസാണ് പരിഗണനാ പട്ടികയിലുള്ള മറ്റൊരു നേതാവ്. സര്‍വ്വസമ്മതനാണെന്നതും ഗ്രൂപ്പുകള്‍ക്കതീതമായ സൌഹൃദബന്ധവും നയപരമായ നിലപാടുകളൊമൊക്കെയാണ് കെ വി തോമസിന് അനുകൂലമാകുന്നത്.
 
യു ഡി എഫ് കണ്‍‌വീനര്‍ സ്ഥാനത്തേക്ക് എം എം ഹസനെ കൊണ്ടുവരാനും ഹൈക്കമാന്‍ഡ് ആലോചിക്കുന്നുണ്ട്. മുന്‍ കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന് ദേശീയതലത്തില്‍ പദവി നല്‍കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതിയുടെ ആക്റ്റിംഗ് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെ നിയമിച്ചു. ...

news

ചങ്ക് തകര്‍ത്ത വാര്‍ത്തയ്‌ക്ക് പിന്നില്‍ ഒരു സംഭവമുണ്ട്; മിയ ഖലീഫ വരാത്തത് ഇക്കാരണത്താല്‍!

ലോകത്താകമാനം ആരാധകരുള്ള പോണ്‍ താരമാണ് ലബനീസ് സുന്ദരിയാ‍യ മിയ ഖലീഫ. ബെയ്‌റൂട്ടില്‍ ജനിച്ച് ...

news

ആമീര്‍ ഖാന്‍ കുറ്റക്കാരനാകുമോ ?; ‘ഞാന്‍ ആത്മഹത്യ ചെയ്യാനൊരുങ്ങുകയാണ്’- വാര്‍ത്താക്കുറിപ്പുമായി കെആര്‍കെ

കെആര്‍കെയുടെ നടപടിക്കെതിരെ അമീര്‍ ട്വിറ്ററിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ...

Widgets Magazine