പരിസ്ഥിതി സംരക്ഷണം പരമപ്രധാനം

M. RAJU|
ഭൂമിയിലെ ചൂടിന്‍റെ വര്‍ദ്ധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉപയോഗശൂന്യമായ മരുഭൂമികളുടെ വര്‍ദ്ധന, ശുദ്ധജലക്ഷാമം, ജൈവൈവിദ്ധ്യ ശോഷണം തുടങ്ങി ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങള്‍ നമ്മെ അലട്ടുന്നുണ്ട്.

ഭൂമിയിലെ ചൂട് വര്‍ദ്ധിക്കുന്നതിന്‍റെ പ്രധാന കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ വര്‍ദ്ധനയാണ്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് ഓരോ വര്‍ഷവും നിര്‍"മിപ്പിക്കുന്ന ഏതാണ്ട് 2300 കോടി ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ 97 ശതമാനത്തോളം വികസിത രാജ്യങ്ങളുടെ സംഭാവനയാണ്.

ഈ വാതകം അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന ആവരണം ഊഷ്മാവിന്‍റെ പ്രവാഹത്തെ തടഞ്ഞുനിര്‍ത്തി അന്തരീക്ഷതാപം വര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം മഞ്ഞുമലകള്‍ ഉരുകി സമുദ്രജലവിതാനം ഉയരുന്നതിനിടയാക്കുന്നു. ഇത് തീരദേശത്ത് താമസിക്കുന്നവര്‍ക്ക് അപകടകരമാണെന്ന് പ്രത്യേകം പറയണ്ടേതില്ല. കൂടാതെ ആഗോളകാലാവസ്ഥയിലും ഇത് അനാരോഗ്യകരമായ വ്യതിയാനങ്ങള്‍ സൃഷ്ടിയ്ക്കുന്നു.

കൃഷിഭൂമി നശിക്കുന്നു

ഭൂമിയില്‍ അനേകായിരം വര്‍ഷങ്ങളായി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കുന്ന രാസ ജൈവ പരിവര്‍ത്തനങ്ങളുടെ ഫലമായാണ് കൃഷിയ്ക്ക് ഉപയുക്തമായ നമ്മുടെ മണ്ണ് രൂപം കൊണ്ടത്. വിവിധ രാജ്യങ്ങള്‍ ആധുനിക കാലഘട്ടത്തില്‍ കാര്‍ഷികോല്‍പ്പാദനത്തിന് സ്വീകരിച്ച ഊര്‍ജ്ജിത നവീന സമ്പ്രദായങ്ങള്‍ ഭൂമിയുടെ ഫലഭൂയിഷ്ഠതയെ സാരമായി ബാധിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :