പെൺകുട്ടിയെ ഉപദ്രവിച്ച യുവാവിന് എട്ടുവർഷം കഠിനതടവ്

എ കെ ജെ അയ്യർ| Last Modified വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (12:36 IST)
കൊച്ചി: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 31 കാരനു കോടതി എട്ടര വർഷത്തെ കഠിന തടവും 85000 പിഴയും വിധിച്ചു. കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ മോഹൻലാൽ എന്ന രഞ്ജിതിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നത് 2019 സെപ്തംബർ മാസത്തിലായിരുന്നു. കുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിക്കെതിരെ പ്രതി ലൈംഗിക അക്രം നടത്തുകയായിരുന്നു. പ്രതി കോട്ടപ്പടി പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്.

സംഭവ സമയം കോട്ടപ്പടി പോലീസ് സബ് ഇൻസ്‌പെക്ടർ ആയിരുന്ന എം.എം.അബ്ദുൽ റഹ്‌മാനാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :