വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 15 ജനുവരി 2020 (11:50 IST)
പാലക്കാട്: വടക്കാഞ്ചേരിയിൽ മധ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കിയതിനെ തുടർന്ന് പിതാവ് തലയ്ക്കടിച്ച യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി 10.30ഓടെയണ് സംഭവം ഉണ്ടായത്. പരിവശേരി നെല്ലിയാമ്പടം മണ്ണാമ്പറമ്പിൽ വീട്ടിൽ ബേസിൽ (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് മത്തായിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇസ്രായേലിൽ നേഴ്സയിരുന്ന ബേസിൽ ഒരു വർഷം മുൻപാണ് ജോലി ഉപേക്ഷിച്ച് നാട്ടിൽ എത്തുന്നത്. രാത്രി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് ബേസിൽ പതിവാക്കിയിരുന്നു. ഇത്തരം ഒരു വഴക്കിനിടെ പിതാവ് മത്തായി ഇരുമ്പ് പൈപ്പ്കൊണ്ട് ബേസിലിന്റെ തലക്ക് അടിക്കുകയായിരുന്നു.
ബേസിൽ കൊല്ലപ്പെട്ട് മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് മത്തായി അയൽവാസിയായ സുഹൃത്തിനെ വിവരമറിയിക്കുന്നത്. വീട്ടിലെത്തിയ സുഹൃത്ത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ബേസിലിനെ കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തൃഷൂർ പട്ടിക്കാട് പലചരക്ക് കട നടത്തിവരികയായിരുന്നു മത്തായി, ഭാര്യ സാറമ്മ രോഗബാധിതയായി കിടപ്പിലാണ്.