‘ഇവനെ ചെരിപ്പ് കൊണ്ട് അടിച്ച് പുറത്താക്കണം’; ജാതി അധിക്ഷേപം സഹിക്കാനാകാതെ ദളിത് വില്ലേജ് ഓഫിസർ ആത്മഹത്യ ചെയ്തു

 suicide , police , dalit officer , ത്രിവേന്ദ്ര കുമാർ ഗൗതം , ജാതി , പൊലീസ്
ലഖ്നോ| Last Modified ശനി, 7 സെപ്‌റ്റംബര്‍ 2019 (19:10 IST)
ജാതി അധിക്ഷേപം മൂലം ഉത്തര്‍പ്രദേശില്‍ ദളിത് വിഭാഗക്കാരനായ വില്ലേജ് ഡെവലപ്‌മെന്റ് ഓഫീസര്‍ ആത്മഹത്യ ചെയ്‌തു. ത്രിവേന്ദ്ര കുമാർ ഗൗതം എന്നയാളാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.

കഴിഞ്ഞ ബുധനാഴ്‌ച രാത്രിയാണ് ത്രിവേന്ദ്ര കുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ മരണത്തില്‍ അഞ്ചു പേര്‍ അറസ്‌റ്റിലായതായി പൊലീസ് അറിയിച്ചു.

ജാതിയുടെ പേരിലും സംവരണത്തിന്‍റെ പേരിലും നിരന്തരം മാനസിക പീഡനം ഏൽക്കേണ്ടിവന്നതായും ഇതാണ് ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നും ത്രിവേന്ദ്ര കുമാർ പിതാവിന് എഴുതിയ ആത്മഹത്യ കുറിപ്പിൽ പറയുന്നു.

കർഷക സംഘടനയുടെ ജില്ല പ്രസിഡന്റും റസൂൽപുർ ഗ്രാമത്തലവനും മറ്റൊരു ഗ്രാമത്തലവന്‍റെ മകനുമാണ് തന്‍റെ മരണത്തിന് കാരണക്കാര്‍. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഒരു പൊതുപരിപാടിക്കിടെ ത്രിവേന്ദ്ര കുമാറിനെ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇയാള്‍ ഉഴപ്പനാണെന്നും ചെരിപ്പ് കൊണ്ട് അടിച്ച് പുറത്താക്കണമെന്നും ഒരാൾ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ജീവനൊടുക്കാന്‍ ത്രിവേന്ദ്ര കുമാർ തീരുമാനിച്ചത്. ഉദ്യോഗസ്ഥന്റെ മരണത്തിന് കാരണക്കാരായവര്‍ക്ക് എതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :