മധുര|
Last Modified ശനി, 24 ഓഗസ്റ്റ് 2019 (12:04 IST)
രണ്ടു മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയും കാമുകനും അറസ്‌റ്റില്‍. യുവതിയുടെ ഭര്‍ത്താവ് കോടതിയില്‍ സമീപിച്ച ഹര്‍ജിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് ഭാര്യ രഞ്ജിതയ്‌ക്കും (27) കാമുകന്‍ കല്ല്യാണരാമനും വിനയായത്.
രാഘവാനന്ദം - രഞ്ജിത് ദമ്പതികള്‍ക്ക് മൂന്ന് മക്കളായിരുന്നു. മൂന്നു വര്‍ഷം മുമ്പാണ് രണ്ട് കുട്ടികള്‍ കൊല്ലപ്പെടുന്നത്. ബിസ്‌ക്കറ്റാണെന്ന് കരുതി കുട്ടികള്‍ എലിവിഷം കഴിച്ചെന്നാണ് രഞ്ജിത പൊലീസിനോടും ഡോക്‍ടര്‍മാരോടും പറഞ്ഞത്. പ്രാഥമിക പരിശോധനയില്‍ പൊലീസിന് സംശയമൊന്നും തോന്നിയില്ല. അതോടെ കേസ് അവസാനിച്ചു.
ഭാര്‍ഗവി(7), യുവരാജ്(5) എന്നീ കുട്ടികള്‍ മരിച്ചപ്പോള്‍ ഇളയകുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. മക്കള്‍ കൊല്ലപ്പെടുമ്പോള്‍ രാഘവാനന്ദ് വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇയാള്‍ നാട്ടില്‍ മടങ്ങിയെത്തുന്നത്.
ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രാഘവാനന്ദ് അന്വേഷണം തുടങ്ങി. രഞ്ജിതയ്‌ക്ക് കല്ല്യാണരാമന്‍ എന്നൊരാളുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെ കുട്ടികളുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് രാഘവാനന്ദ് തിരിച്ചറിഞ്ഞു. കൂടുതല്‍ അന്വേഷണത്തില്‍ കുട്ടികളുടെ അപകടമരണമല്ലെന്നും കൊലപാതകമാണെന്നും തിരിച്ചറിഞ്ഞു.
തെളിവ് സഹിതം രാഘവാനന്ദം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു. ആവശ്യം അംഗീകരിച്ച കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടു. തുടര്‍ന്ന് കീഴവളവ് പൊലീസ് അന്വേഷണം ആരംഭിച്ചു. രാഘവാനന്ദ് വിദേശത്തായിരുന്നപ്പോള്‍ രഞ്ജിത കല്യാണരാമനുമായി ബന്ധം സ്ഥാപിച്ചെന്നും, ഒരുമിച്ച് ജീവിക്കാന്‍ കുട്ടികള്‍ തടസമായതോടെ കൊല നടത്തുകയായിരുന്നു എന്നും പൊലീസ് കണ്ടെത്തി.
കൊല നടത്തുന്നതിന് മുമ്പ് രഞ്ജിത കല്യാണരാമനുമായി ചേര്‍ന്ന് വ്യക്തമായ ആസൂത്രണം നടത്തിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊല എങ്ങനെ നടത്തുമെന്ന് പ്ലാന്‍ ചെയ്‌ത ശേഷം പൊലീസിനോടും ഡോക്‍ടറോടും പറയേണ്ട മൊഴികളും വിവരങ്ങളും ഇവര്‍ മുന്‍കൂട്ടി
തയ്യാറാക്കിവച്ചിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി.
ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ച ഇരുവരെയും വ്യാഴാഴ്‌ച പൊലീസ് അറസ്‌റ്റ് ചെയ്തു.