പിശാചിനെ ഒഴിപ്പിക്കാൻ, കണ്ണ് ചൂഴ്‌ന്നെടുത്തു, ദേഹത്ത് ശൂലം തറച്ചു, മന്ത്രവാദത്തിനിടെ പെൺകുട്ടിക്ക് ദാരുണാന്ത്യം

Last Updated: ചൊവ്വ, 20 ഓഗസ്റ്റ് 2019 (18:19 IST)
പിശാചിനെ ഒഴിപ്പിക്കാൻ എന്ന പേരി പെൺകുട്ടിയെ ക്രൂരതക്ക് ഇരയാക്കി കൊലപ്പെടുത്തി. ജാര്‍ഗണ്ഡിലെ ഗര്‍വയിലാണ് മന്ത്രവാദനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി സമാനതകളില്ലാത്ത രീതിയിൽ കൊലചെയ്യപ്പെട്ടത്. പെൺകുട്ടിയുടെ സരീരത്തിൽ ബാാധ കയറിയിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു മന്ത്രവാദികളുടെ ആക്രമണം.

അസുഖ ബാധിതയായ പെൺകുട്ടയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം ബന്ധുക്കൾ എത്തിച്ചത് മന്ത്രവാദികളുടെ അടുത്തായിരുന്നു. പെൺകുട്ടിയുടെ ദേഹത്ത് പിശാച് ആവേശിച്ചിട്ടുണ്ടെന്നും അതിനെ ഒഴിപ്പിക്കണം എന്നും പറഞ്ഞുകൊണ്ടായിരുന്നു ക്രൂര പ്രയോഗങ്ങൾ. ആലം ദേവി, സത്യേന്ദ്ര ഒറാന്‍ എന്നീ ദമ്പതിമാരാണ് ക്രൂരതക്ക് ഇരയാക്കി പെൺകുട്ടിയെ കൊലപ്പെടുത്തിയത്.

ബാധ ഒഴിപ്പുക്കുന്നതിന് എന്ന് പറഞ്ഞ് അദ്യം പെൺകുട്ടിയുടെ ശരീരത്തിലാകെ ശുലങ്ങൾ തറച്ചുകയറ്റുകയും മുറിവേൽപ്പിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തു. അധികം വൈകാതെ തന്നെ മന്ത്രവാദ ദമ്പതികളുടെ ക്രൂര കൃത്യങ്ങളെ തുടർന്ന് പെൺകുട്ടി മരിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :