കള്ളം പറഞ്ഞു: മുൻ ഭർത്താവിനെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച് ലിംഗം മുറിച്ച് ആസിഡോഴിച്ചു, മുറിച്ചുമാറ്റിയ ലിംഗം ടോയ്‌ലെറ്റിൽ ഉപേക്ഷിച്ച് ഫ്ലഷ് ചെയ്തു

Last Modified ശനി, 27 ജൂലൈ 2019 (15:56 IST)
തന്നോട് കള്ളം പറഞ്ഞതിന്റെ ദേഷ്യം തീർക്കാൻ മുൻ ഭർത്താവിന്റെ ലിംഗം മുറിച്ച് ആസിഡ് ഒഴിച്ച് ആക്രമണം. 58കാരിയായ ലീ എന്ന വീട്ടമ്മയാണ് മുൻ ഭർത്താവയ ചെനിന്റെ ലിംഗം മുറിച്ച് ആസിഡ് ഒഴിച്ചത്. മുറിച്ചുമാറ്റിയ ലിംഗം ഇവർ ടൊയ്‌ലെറ്റ് ഉപേക്ഷിച്ച് ഫ്ലഷ് ചെയ്യുകയായിരുന്നു.

ഇരുപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് മാസങ്ങൾക്ക് മുൻപ് ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു. വേർപ്പെട്ടു എങ്കിലും ചെൻ ലീയുടെ കൂടെ തന്നെയാണ് താമസിച്ചിരുന്നത്. രണ്ട് വർഷത്തോളമായി ജോലിക്ക് പോകാത്തതിനാൽ ചിലവുകൾക്ക് ലീയെ തന്നെയാണ് ചെൻ ആശ്രയിച്ചിരുന്നത്.

വരുമാനത്തെ കുറിച്ച് കള്ളം പറഞ്ഞാണ് ചെൻ തന്നെ വിവാഹം കഴിച്ചത് എന്ന് ബോധ്യമായതോടെയാണ് ലീ ക്രൂര കൃത്യത്തിന് മുതിർന്നത്. ചെന്നിനെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ച ശേഷം കയ്യിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് ലിംഗം മുറിച്ചെടുക്കുകയായിരുന്നു. തുടർന്ന് ആസിഡും ഒഴിച്ചു.

ഉടൻ തന്നെ ചെൻ പൊലീസിൽ വിവരം അറിയിച്ചു ലീ വീണ്ടും ആക്രമിക്കും എന്ന് ഭയന്ന് ചെൻ ടോ‌യ്‌ലെറ്റിൽ അഭയം തേടി. എന്നാൽ ഈസമയം അമിതമായ അളവിൽ ഉറക്ക ഗുളിക കഴിച്ച് ലീ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പൊലീസാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :