മുന്‍കാമുകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; യുവതിയും കാമുകനും അറസ്റ്റില്‍

മുന്‍കാമുകനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി; യുവതിയും കാമുകനും അറസ്റ്റില്‍

  murder , police , boyfriend , women , കൊല , പൊലീസ് , അറസ്‌റ്റ് , കാമുകന്‍ , നിഷ , യുവതി
റെയ്ഗണ്ട്| jibin| Last Modified തിങ്കള്‍, 19 നവം‌ബര്‍ 2018 (18:04 IST)
മുന്‍‌കാമുകനെ യുവതിയും കാമുകനും ചേര്‍ന്ന് കൊന്ന് റെയില്‍‌വെ ട്രാക്കില്‍ തള്ളി. നന്ദു കലേക്കര്‍ (26) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മഹരാഷ്‌ട്രയിലെ റെയ്ഗണ്ട് ജില്ലയിലാണ് സംഭവം. കൃത്യം നടത്തിയ യുവതിയും കാമുകനും ഇയാളുടെ സുഹൃത്തും അറസ്‌റ്റിലായി.

നന്ദുവിന്റെ കാമുകി ഇവരുടെ സുഹൃത്ത് അനില്‍ റാവുത്ത് (27), മഹേഷ് ബിവാരെ(22) എന്നിവരാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ നവംബര്‍ 21വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

നന്ദുവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. നിഷ യുവാവിന് ഫോണ്‍ ചെയ്‌തതുവെന്ന് മനസിലാക്കി പൊലീസ് ഇവരെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ വ്യാഴാഴ്‌ച റെയില്‍ ട്രാക്കില്‍ നിന്നും നന്ദുവിന്റെ മൃതദേഹം ലഭിച്ചതോടെ പൊലീസ് നിഷ വീണ്ടും ചോദ്യം ചെയ്‌തു. ഇതോടെയാണ് കൊലപാതക വിവരം പുറത്തായത്. അനിലുമായി അടുപ്പത്തിലായതിനാല്‍ നന്ദുവിനെ ഒഴിവാക്കാനാണ് നടത്തിയതെന്ന് യുവതി പൊലീസിനോട് വ്യക്തമാക്കി.

ശീതള പാനിയത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം നന്ദുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നും തുടര്‍ന്ന് മൃതദേഹം റെയില്‍‌വെ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും നിഷയും അനിലും പൊലീസിന് മൊഴി നല്‍കി. സഹായത്തിനാണ് മഹേഷിനെ കൂടെ കൂട്ടിയതെന്നും ഇവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :