എ കെ ജെ അയ്യർ|
Last Modified ഞായര്‍, 12 ജനുവരി 2025 (17:03 IST)
പാലക്കാട് : മുംബൈ പോലീസ് ചമഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനില്‍ നിന്ന് വിര്‍ച്വല്‍ അറസ്റ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് 1,35, 50,000 രൂപാ തട്ടിയെടുത്ത കര്‍ണ്ണാടക സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക ബീദര്‍ സ്വദേശി സച്ചിന്‍ എന്ന 29 കാരനെ കര്‍ണ്ണാടക - തെലങ്കാന അതിര്‍ത്തിയില്‍ വച്ചാണ് പാലക്കാട് സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കലില്‍ മുംബൈ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിട്ടയേഡ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ ഉണ്ടെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. വീഡിയോകളില്‍ പോലീസ് വേഷം ധരിച്ചെത്തി മുംബൈ പോലീസണെന്നും വെര്‍ച്ചല്‍ അറസ്റ്റിലാണെന്നും പറഞ്ഞായിരുന്നു സംഭവ തുടക്കം. പിന്നീടാണ് ഭീഷണിപ്പെടുത്തി അക്കൗണ്ട് നമ്പര്‍ തുടങ്ങിയ വാങ്ങി അക്കൗണ്ടില്‍ നിന്നും പണം തട്ടിയത്.
പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം നാലര കോടി രൂപയിലേറ തുക വന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.