ഉസ്‌ബെസ്‌ക്കിസ്ഥാന്‍ യുവതിയെ ഫേസ്‌ബുക്ക് സുഹൃത്തും സംഘവും കൂട്ട ബലാത്സംഗത്തിനിരയാക്കി - സംഭവം ഗുരുഗ്രാമില്‍

  uzbekistan , police , girl , പൊലീസ് , പെണ്‍കുട്ടി , ആശുപത്രി , ഉസ്‌ബെസ്‌ക്കിസ്ഥാന്‍
ഗുരുഗ്രാം| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2019 (16:21 IST)
ഉസ്ബെക്കിസ്ഥാൻ യുവതി ഗുരുഗ്രാമിൽ കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ ഗുരുഗ്രാം സ്വദേശിയുമായ ഫേസ്‌ബുക്ക് സുഹൃത്തും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്നാണ് പീഡനം നടത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ ഇവര്‍ ഒളിവില്‍ പോയി.

ആക്രി കച്ചവടക്കാരനായ യുവാവുമായി രണ്ടുവര്‍ഷത്തോളമായി യുവതി സൗഹൃദത്തിലാണ്. ഇയാളെ കാണുന്നതിനായിട്ട് രണ്ട് മാസം മുമ്പാണ് യുവതി ഇന്ത്യയിലെത്തിയത്.

കഴിഞ്ഞ ശനിയാഴ്‌ച യുവതിയെ ഫോണില്‍ വിളിച്ച് നേരില്‍ കാണണെമെന്ന് യുവാവ് പറഞ്ഞു. മസൂദ്പുരിലെത്തി കൂട്ടികൊണ്ടു പോകാം എന്നാണ് യുവതിയെ അറിയിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കാറിലെത്തിയ പ്രതി കാറില്‍ കയറ്റി ഫ്ലാറ്റിലെത്തിച്ചു.

സംശയം തോന്നിയ യുവതി മടങ്ങി പോകാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് മര്‍ദ്ദിച്ചു. തുടര്‍ന്ന് അവശയായ യുവതിയെ യുവാവും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തു. പീഡനത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട യുവതിയെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ചികിത്സയ്‌ക്കിടെ പീഡനവിവരം പെണ്‍കുട്ടി ഡോക്‍ടര്‍മാരോട് പറഞ്ഞു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :