സമരം ചെയ്ത 70ഓളം സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി സൈന്യം !

Last Modified ശനി, 15 ജൂണ്‍ 2019 (15:52 IST)
സുഡാനിൽആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാവുകയാണ് ജനകീയ സർക്കാരിനായി സമരം ചെയ്ത 70തോലം സ്ത്രീകളെ സൈന്യം കൂട്ട ബലാത്സമത്തിന് ഇരയാക്കി എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. തലസ്ഥാനമായ ഖാർത്തൂമിലെ സൈനിക കേന്ദ്രത്തിന് മുന്നിൽ സമരം ചെയ്യുന്നവർക്ക് നേരെ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് എന്ന അർധ സൈനിക വിഭാഗം അക്രമം അഴിച്ചു വിടുകയായിരുന്നു.

സൈന്യത്തിന്റെ ആക്രമണത്തിൽ 100ലധികം പേർ കൊല്ലപ്പെടുകയും 700ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട് ആക്രമണത്തിന്റെ മറവിൽ സമരം ചെയ്ത സ്ത്രീകളെ സൈന്യം കൂട്ട ബലതാത്സംഗത്തിന് ഇരയാക്കുകയയിരുന്നു. സൈനിക കേന്ദ്രങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ തടയാൻ എന്ന പേരിൽ സൈന്യം നടത്തിയ തിരച്ചിലിലും സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായി പ്രക്ഷോപകരെ പിന്തുനക്കുന്ന ഡോക്ടർമാരുടെ സംഘടന പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പടെയുള്ള സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതായാണ് റിപ്പോർട്ട്. പ്രക്ഷോപകരെ ചികിത്സക്കെത്തിച്ച ആശുപത്രിയിലെ വനിത ജീവനക്കാരെയും സൈനികർ പീഡനത്തിനിരയാക്കി. സ്ത്രീകൾ കൂട്ട ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടു എന്ന റിപ്പോർട്ട് ഐക്യ രാഷ്ട്ര സംഘടൻ പരിശോധിച്ചിട്ടുണ്ട്. യു എൻ മനുഷ്യാവകാശ കൗൺസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടു. അതേസമയം പ്രക്ഷോഭം അടിച്ചമർത്തിയതിൽ ചില തെറ്റുകൾ പറ്റി എന്ന് സൈന്യം സമ്മദിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :