വെഞ്ഞാറമൂട്ടിൽ രണ്ട് ഡിവൈഏഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തി: മൂന്ന് പേർ കസ്റ്റഡിയിൽ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2020 (07:27 IST)
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ബൈക്കിൽ സഞ്ചരിയ്ക്കുകയായിരുന്ന രണ്ട് ഡിവൈഎഫ്ഐ നേതാക്കളെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി അക്രമി സംഘം. വെമ്പായം തേവലക്കാട് ഒഴിവുപാറ മിഥിലാജ് (32), തേമ്പാൻമൂട് കലുങ്കിൻമുഖം സ്വദേശി ഹക്ക് മുഹമ്മദ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് തേമ്പാൻമൂട് ജംക്‌ഷനിൽ രാത്രി 12 ഓടെയാണ് സംഭവം. ഇരുവരുടെയും ഒപ്പമുണ്ടായിരുന്ന ഷഹീൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമികൾ സഞ്ചരിച്ച ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിൽ പോവുകയായിരുന്ന മൂവരെയും മാരകയുധങ്ങളുമായെത്തിയ സംഘം ആക്രമിയ്ക്കുകയായിരുന്നു, മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും അക്രമികൾ വെട്ടിവീഴ്ത്തി. ഷഹീൻ ഓടി രക്ഷപ്പെടുകയായിരുന്നു. മിഥിലാജ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിയ്ക്കുകയാണ്. കൊലപാതകത്തിന് പിന്നിൽ യുത്ത് കോൺഗ്രസ് പ്രവർത്തകരാണ് എന്ന് സിപിഎം ആരോപിച്ചു. തുടർച്ചയായി സിപിഎം-കോൺഗ്രസ് സംഘർഷം നടക്കുന്ന പ്രദേശമാണ് തേമ്പാൻമൂട് സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :