വെബ്ദുനിയ ലേഖകൻ|
Last Modified ചൊവ്വ, 24 ഡിസംബര്‍ 2019 (15:49 IST)
വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കള്ളനെ കുടുക്കിയത് ഗൾഫിലെ ഉടമ. കോഴിക്കോട് ഫറോക്കിലാണ് സംഭവം ഉണ്ടായത്. മോഷ്ടാക്കൾ വീടിന്റെ മുൻവശത്തെ വാലിൽ തകർത്ത് ഉള്ളിൽ പ്രവേശിക്കുന്നത് സ്മാർട്ട്ഫോണിലൂടെ ഗൾഫിലിരുന്ന് ഉടമ മുഹമ്മദ് അലിയാസ് കണ്ടു. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ അലിയാസിന്റെ സ്മാർട്ട്ഫോണുമായി ബന്ധിപ്പിച്ചിരുന്നു.
സിസിടിവി ക്യമറകൾ ശ്രദ്ധയിപ്പെട്ട മോഷ്ടാക്കൾ ക്യാമറകളും ലൈറ്റും തകർത്തു എങ്കിലും. വാതിൽ തകർത്ത് മോഷ്ടാക്കൾ ഉള്ളിൽ കയറുന്നതിന്റെയും അലമാരയിൽനിന്നും സാധനങ്ങൾ വാരി വലിച്ചിടുന്നതിന്റെയും ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതു കണ്ട ഉടമ. പ്രദേശത്ത് തന്നെ താമസിക്കുന്ന സഹോദരൻമരെയും അയൽ വാസികളെയും വിളിച്ച് കാര്യം പറയുകയായിരുന്നു.
അലിയാസിന്റെ സഹോദരന്മാരും പ്രദേശവാസികളും സംഘം ചേർന്നെത്തിയതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് തമിഴ്നാട് സ്വദേശിയായ മുരുകനെ പിടികൂടിയത്. മറ്റുള്ളവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.