പതിനാറുകാരിയെ ഒന്നര വർഷത്തോളം ക്രൂര പീഡനത്തിനിരയാക്കി; 16കാരന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

Last Modified ചൊവ്വ, 23 ജൂലൈ 2019 (14:12 IST)
പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ പതിനാറുകാരന്‍ ഉള്‍പ്പെടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 16 മാസമായി പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അമ്പതുകാരനായ കേറ്ററിങ് കരാറുകാരനെയും നിയമവിദ്യാര്‍ഥിയായ മകനെയും മറ്റു നാലു പേരെയുമാണ് അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം.

2018 മാര്‍ച്ചില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതാവിന്റെ മരണത്തെ തുടര്‍ന്നു പെണ്‍കുട്ടിക്കു പഠനം ഉപേക്ഷിക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് പിതാവിനും സഹോദരിക്കുമൊപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞത്. പിതാവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അയല്‍വാസിയായ കേറ്ററിങ് കരാറുകാരന്‍ കുട്ടികളെ നോക്കാന്‍ വേണ്ടിയാണ് പെണ്‍കുട്ടിയെ വീട്ടിലേക്കു വിളിച്ചത്. ഇതിനായി ഇയാള്‍ പ്രതിഫലം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് ഫോണില്‍ അശ്ലീല ദശ്യങ്ങള്‍ കാട്ടി പെണ്‍കുട്ടിയെ വിവിധ സന്ദര്‍ഭങ്ങളില്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. ഇക്കാര്യം പുറത്തു പറയുമെന്നു ഭീഷണിപ്പെടുത്തിയാണ് നിയമവിദ്യാര്‍ഥിയായ മകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സഹപാഠിയെ വിവരം അറിയിക്കാനായി പെണ്‍കുട്ടി കരാറുകാരന്റെ മരുമകനായ പതിനാറുകാരനില്‍നിന്ന് മൊബൈല്‍ ഫോണ്‍ കടം വാങ്ങി.

തുടര്‍ന്ന് ഇയാളും സഹോദരനും പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും മാനഭംഗപ്പെടുത്തുകയും ചെയ്‌തെന്നു പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ സമീപവാസികളായ രണ്ടു പേര്‍ കൂടി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് വിവരം അറിഞ്ഞ് പൊലീസിന്റെ സഹായം തേടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :