യുവജനോത്സവം കഴിഞ്ഞു മടങ്ങിയ വിദ്യാർത്ഥിനിക്ക് ലൈംഗിക പീഡനം : അദ്ധ്യാപകനെതിരെ പോക്സോ കേസ്

എ കെ ജെ അയ്യർ|
എറണാകുളം : സ്‌കൂള്‍ യുവജനോത്സവം കഴിഞ്ഞു മടങ്ങിയ വിദ്യാത്ഥിനിക്കു ലൈംഗികോപദ്രവം കാട്ടിയ അധ്യാപകനെതിരെ പോക്‌സോ കേസ്. പിറവത്താണ് സ്‌കൂള്‍ അധ്യാപകനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


എറണാകുളം സ്വദേശിയായ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഉപജില്ലാ കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. വിദ്യാര്‍ഥിനി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവമെന്നാണ് പൊലീസ് പറഞ്ഞത്.

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷമായിരുന്നു അധ്യാപകന്‍ കുട്ടിയെ ഉപദ്രവിച്ചത്. കുട്ടി വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പരാതി നല്‍കിയത്. സംഭവത്തില്‍ പിറവം പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജസ്റ്റര്‍ ചെയ്തത്. സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് അവിടേക്ക് കൈമാറിയിട്ടുണ്ട്. അതേ സമയം പെണ്‍കുട്ടിയെ ഉപദ്രവിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവജന സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :