സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭര്‍ത്താവ് ഓഫീസ് മുറിയില്‍ വെച്ച് വെട്ടിക്കൊന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

 school principal , husband , police , പ്രതിഭാ ഡോങ്ക്രെ , കൊല , പൊലീസ് , വെട്ടിക്കൊന്നു , സ്‌കൂള്‍
ഗോണ്ടിയ (മഹാരാഷ്ട്ര)| Last Modified ബുധന്‍, 3 ജൂലൈ 2019 (20:04 IST)
സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭര്‍ത്താവ് ഓഫീസില്‍ കയറി വെട്ടിക്കൊന്നു. മഹരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ഇരിട്ടോലയിലെ സില്ല പരിഷത് സ്‌കൂളിലെ പ്രധാന അധ്യാപികയായ പ്രതിഭാ ഡോങ്ക്രെ (51) ആണ് കൊല്ലപ്പെട്ടത്.

നടത്തിയ ദിലീപ് ഡോങ്ക്രെ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ചൊവ്വാഴ്‌ച രാവിലെ 11.15നാണ് സംഭവം. സ്‌കൂളിലെത്തിയ ദിലീപ് പ്രതിഭയുടെ ഓഫീസ് മുറിയിലേക്ക് എത്തുകയും വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്‌തു.

സംസാരം വഴക്കിലേക്ക് നീങ്ങിയതോടെ കൈയില്‍ കരുതിയിരുന്ന
മഴു ഉപയോഗിച്ച് ദിലീപ് പ്രതിഭയെ വെട്ടി. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റ പ്രതിഭ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

ബഹളം കേട്ട് അധ്യാപകരും അധികൃതരും എത്തിയപ്പോഴേക്കും ദിലീപ് ഓടിരക്ഷപ്പെട്ടു. മദ്യപാനിയായ ഇയാള്‍
പ്രതിഭയെ പണത്തിനുവേണ്ടി ഉപദ്രവിക്കുക പതിവായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്ന് ഇരുവരും ജനുവരി മുതല്‍ പിരിഞ്ഞു താമസിച്ചു വരികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :