സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത് ആറു പേര്‍; പ്രതികളില്‍ രണ്ടുപേര്‍ കാമുകന്മാര്‍

പറവൂര്‍, ബുധന്‍, 31 ഒക്‌ടോബര്‍ 2018 (13:41 IST)

  Rape , police , school , പീഡനം , സ്‌കൂള്‍ , പെണ്‍കുട്ടി , പ്രണയം

പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ആറു പേര്‍ അറസ്‌റ്റില്‍. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ കാമുകന്മാരടക്കമുള്ള സംഘമാണ് ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നത്.

നീണ്ടൂർ ആലുംപമ്പിൽ അജയ് ജോയ് (19), വടക്കേക്കര അണ്ടിപ്പിള്ളിക്കാവ് നടുവിലപറമ്പിൽ ശരൺജിത്ത് (21), പട്ടണം ആലുംപറമ്പിൽ ആൽബിൻ (24), പൂയപ്പിള്ളി മാണിയാലിൽ വീട്ടിൽ ഷെറിൻകുമാർ (ബേബി 32), നീണ്ടൂർ മഠത്തിപ്പറമ്പിൽ അരുൺപീറ്റർ (21), ഏഴിക്കര കെടാമംഗലം കാഞ്ഞുതറവീട്ടിൽ റോഹിത്ത് (21) എന്നിവരാണ് അറസ്‌റ്റിലായത്.

പെണ്‍കുട്ടിയുടെ സ്വര്‍ണമാല കാണാതായതിനെ തുടര്‍ന്ന് നടന്ന അന്വേഷണമാണ് പീഡനവിവരം പുറത്താകാന്‍ കാരണം. വീട്ടുകാര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ മാല ശരൺജിത്തിന് നല്‍കിയെന്ന് വിദ്യാര്‍ഥിനി വ്യക്തമാക്കി. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രതികളുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം വ്യക്തമായത്.

സാമ്പത്തിക ബുദ്ധിമുട്ട് തീര്‍ക്കാന്‍ കാമുകനായ ശരണ്‍ ജിത്തിന് മാല നൽകിയെന്നാണ് പെൺകുട്ടിയുടെ മൊഴി. മറ്റൊരു പ്രിതിയായ അജയ് ജോണും കുട്ടിയുടെ കാമുകനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പ്രിതികള്‍ അറസ്‌റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

'ലക്ഷ്‌മിക്ക് കൂട്ടായി ഇനി ബാലഭാസ്‌ക്കറിന്റേയും ജാനിയുടേയും ഓർമ്മകൾ'

ബാലഭാസ്‌ക്കറിന്റേയും മകളുടേയും വിയോഗം കേരളക്കരയെ മുഴുവൻ ദുഃഖത്തിലാഴ്‌ത്തിയിരുന്നു. ...

news

ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ, സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു

ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ പ്രതിമ– സ്റ്റാച്യൂ ഓഫ് യൂണിറ്റി– ...

news

'അന്ന് ഞാൻ കുട്ടിയായിരുന്നു, ആക്രമിക്കപ്പെട്ടെന്ന് തിരിച്ചറിയാൻ എനിക്ക് 17 വർഷം വേണ്ടിവന്നു'- പാർവതി

കുട്ടിയായിരിക്കുമ്പോൾ താൻ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്നും അത് തിരിച്ചറിയാൻ തനിക്ക് വർഷങ്ങൾ ...

news

‘എം എം മണി ജാരസന്തതി, ഐജി ശ്രീജിത്തിനെ കൂട്ടിക്കൊടുപ്പുകാരൻ, മുഖ്യമന്ത്രി ഗുണ്ട’- ബിജെപി നേതാവ് എ എൻ രാധാകൃഷ്ണന്റെ വൈറലാകുന്ന പ്രസംഗം

ധൈര്യമുണ്ടെങ്കിൽ മകളെയും കൂട്ടി ശബരിമലയ്ക്ക് പോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ...

Widgets Magazine