ന്യൂഡല്‍ഹി|
Last Modified ശനി, 25 മെയ് 2019 (11:30 IST)
ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിവസം ഡല്‍ഹിയില്‍ വീട്ടമ്മ കൂട്ടബലാത്സംഗത്തിന് ഇരയായി. തെക്കന്‍ ഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയിലാണ് രാജസ്ഥാൻ സ്വദേശിനിയായ യുവതിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്.
സംഭവ ദിവസം രാത്രി എട്ടുമണിയോടെ ഫത്തേപൂര്‍ ബേരിയിലുള്ള സത് സങ് ആശ്രമത്തില്‍ ദര്‍ശനം നടത്തി മടങ്ങിയ യുവതി ഓട്ടോ റിക്ഷയ്ക്കായി കാത്ത് നില്ക്കുമ്പോള് പ്രതികള്‍ കാറിലെത്തി ലിഫ്റ്റ് വാഗ്ദാനം ചെയ്തു.
യുവാക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നാതിരുന്ന യുവതി കാറി കയറി. കാര്‍ ആളൊഴിഞ്ഞ ഭാഗത്തേക്ക് പോയതോടെ യുവതി ബഹളം വെച്ചു. എന്നാല്‍ കാര്‍ നിര്‍ത്തി ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചു. പ്രതികള്‍ വീട്ടമ്മയെ അവിടെ തന്നെ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു.
യുവതി വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് വിദഗ്ദ ചികിത്സയ്ക്കായി ഇവരെ എയിംസിലേക്ക് മാറ്റി. വൈദ്യപരിശോധനയില്‍ ക്രൂരമായ പീഡനം നടന്നിട്ടുണ്ടെന്ന് വ്യക്തമായി. എട്ട് വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയാണിവര്‍. ഭര്‍ത്താവില്‍ നിന്നും അകന്നു കഴിയുന്ന യുവതി.