സ്‌പാ സെന്ററിന്റെ മറവില്‍ സെക്‌സ് റാക്കറ്റ്; മൂന്നു പേര്‍ പിടിയില്‍ - കേസെടുത്ത് പൊലീസ്

 raid , spa centre , police , പൊലീസ് , സ്‌പാ , സെക്‍സ് റാക്കറ്റ്
ന്യൂഡല്‍ഹി| Last Modified വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (19:27 IST)
സ്‌പാ സെന്ററിന്റെ മറവില്‍ പ്രവര്‍ത്തിച്ച സെക്‌സ് റാക്കറ്റ് സംഘത്തെ പൊലീസ് പിടികൂടി. ഡല്‍ഹിയിലെ ബുരാരിയില്‍ ആണ് സംഭവം. പൊലീസ് റെയ്‌ഡില്‍ മൂന്നു പേര്‍ പിടിയിലായി. ഇവര്‍ക്കൊപ്പം സ്‌ത്രീകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹി വനിതാ കമ്മീഷന് ലഭിച്ച രഹസ്യ വിവരമാണ് സെക്‌സ് റാക്കറ്റ് സംഘത്തെ പിടികൂടാന്‍ കാരണമായത്.
സ്‌പാ സെന്ററിന്റെ മറവില്‍ ഒരു വെബ്‌സൈറ്റ് വഴിയാണ് ഇടപാട് നടന്നത്. പെണ്‍കുട്ടികളുടെ ചിത്രവും അതിനൊപ്പം റെയ്‌റ്റിങ്ങും സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു.

വെബ്‌സൈറ്റ് ശ്രദ്ധയില്‍ പെട്ട വനിതാ കമ്മീഷന്‍ സ്‌പാ സെന്ററില്‍ അപ്രതീക്ഷിത പരിശോധന നടത്തിയതോടെയാണ് സംഘം പിടിയിലായത്. നടത്തിപ്പുകാരെയും അംഗരക്ഷകരെയും പിടികൂടിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷനും കേസെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :