14കാരനെ നിർബന്ധിച്ച് അശ്ലീല വീഡിയോ കാണിച്ച പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു

Sumeesh| Last Modified ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (15:09 IST)
പൂനെ: 14കാരനായ വിദ്യാർത്ഥിയെ സ്കൂളിൽ വച്ച് നിർബന്ധിച്ച് പോൺ വീഡിയോ കാണിച്ച സ്കൂൾ പ്രിൻസിപ്പലിനീ പൊലീസ് പിടികൂടി മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം ഉണ്ടായത്.

തന്നെ നിർബന്ധിച്ച് പ്രിൻസിപ്പൽ അശ്ലില ദൃശ്യങ്ങൾ കാണിച്ചതായി വിദ്യാർത്ഥി സ്കൂളിലെ വനിതാ കൌൺസിലറോട് പറഞ്ഞിരുന്നെങ്കിലും കൌൺസിലർ വിദ്യർത്ഥിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇക്കാര്യം മറ്റാരോടും പറയരുതെന്നും കൌൺസിലർ നിർദേശിച്ചിരുന്നു.

സംഭവം വിദ്യാർത്ഥി മാതാപിതാക്കളോടും പറഞ്ഞിരുന്നു. എന്നാൽ കുട്ടിയുടെ പഠനത്തെ കരുതി അവർ പ്രതികരിച്ചിരുന്നില്ല. എന്നാൽ സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് പ്രിൻസിപ്പലിനെതിരെ കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :