ക്ഷേത്ര പരിസരത്ത് അടുക്കാന്‍ സാധിക്കില്ല; ആദ്യം ചുംബനം പിന്നെ കെട്ടിപ്പിടുത്തം - പൂജാരിയുടെ ലൈംഗികാതിക്രമത്തില്‍ ഭയന്ന് യുവതികള്‍!

ഗോവ, വ്യാഴം, 19 ജൂലൈ 2018 (16:21 IST)

 priest , temple , women , rape case , goa , police case , പീഡനം , യുവതി , ലൈംഗിക പീഡനം , പൂജാരി , ക്ഷേത്രം

ക്ഷേത്രത്തിനുള്ളില്‍ വെച്ച് പൂജാരി പീഡിപ്പിച്ചെന്ന ആരോപണവുമാ‍യി യുവതികള്‍ രംഗത്ത്. ഗോവയിലെ പ്രശസ്‌ത ക്ഷേത്രമായ ശ്രീമാഗുയേഷിലെ പൂജാരിക്കെതിരെയാണ് ആരോപണം. യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍  ഇയാള്‍ക്കെതിരെ ക്ഷേത്രം മാനേജ്‌മെന്റ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞമാസം 14, 22 തിയതികളിലാണ് പീഡന ശ്രമം നടന്നത്. ശ്രീ കോവിലിന് സമീപത്തുവച്ച് സംസാരിക്കുകയും പൂജാരിയുടെ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്‌തു. ഇതിനിടെ ഇയാള്‍ തോളില്‍ പിടിച്ച് ചേര്‍ത്ത് നിര്‍ത്തി  ചുംബിച്ചെന്നാണ് ഒരു യുവതി പരാതിയില്‍ വ്യക്തമാക്കുന്നത്.

ലോക്കര്‍ ഏരിയയില്‍ വച്ച് തന്നെ പൂജാരി ലൈംഗികമായി ആക്രമിച്ചുവെന്നാണ് രണ്ടാമത്തെ പെണ്‍കുട്ടി വ്യക്തമാക്കിയത്. ബലമായി ചുംബിക്കുകയും ശരീരത്തില്‍ സ്‌പര്‍ശിക്കുകയും ചെയ്‌തു. മാതാപിതാക്കള്‍ ഇക്കാര്യം ചോദ്യം ചെയ്‌തപ്പോള്‍ കുടുംബസുഹൃത്തുക്കളായതിനാലാണ് ഇങ്ങനെ പ്രവര്‍ത്തിച്ചതെന്നായിരുന്നു പൂജാരിയില്‍ നിന്നും ലഭിച്ച മറുപടിയെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

വിഷയം ക്ഷേത്രമാനേജ്‌മെന്റ് സെക്രട്ടറി അനില്‍ കേംഗ്രേയെ ഫോണിലൂടെ അറിയിച്ചപ്പോള്‍ നിരാശപ്പെടുത്തുന്ന പ്രതികരണമാണ് ലഭിച്ചതെന്നും അമേരിക്കയില്‍ മെഡിസിന് പഠിക്കുന്ന ഈ
യുവതി വ്യക്തമാക്കി. കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് പരാതിക്കാരുടെ തീരുമാനം.
അതേസമയം, യുവതികള്‍ ക്ഷേത്ര ഭരണസമിതിക്ക് നല്‍കിയ കത്ത് പുറത്തായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എസ് ഡി പി ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും മാരകായുധങ്ങൾ പിടികൂടി

ആയുധനങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ എസ് ഡി ...

news

അഭിമന്യു വധം: അന്വേഷണം ക്യാമ്പസിലേക്ക് - മുഖ്യപ്രതിക്ക് കോളേജില്‍ നിന്നും സഹായം ലഭിച്ചു

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ...

news

ആര്‍ത്തവം അയോഗ്യതയെങ്കില്‍ ഗര്‍ഭം പാതകവും മാതൃത്വം കുറ്റവുമാണ്: നിലപാട് വ്യക്തമാക്കി സ്പീക്കർ

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ നിരീക്ഷണം ...

news

ശബരിമല സ്ത്രീപ്രവേശനം: ‘ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റകരമാണ്‘ നിലപാട് വ്യക്തമാക്കി സ്‌പീക്കർ പി ശ്രീരാമകൃഷ്ണൻ

ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ...

Widgets Magazine