ഏഴ് ആൺകുട്ടികളെ പീഡനത്തിനിരയാക്കിയ സന്യാസി പിടിയിൽ

Sumeesh| Last Modified ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (16:21 IST)
തൃശൂർ: ആശ്രമത്തിൽ താമസിച്ചുവരികയായിരുന്ന ഏഴ് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ സന്യാസിയെ പൊലീസ് പിടികൂടി. ഇരിങ്ങാലക്കുടക്ക് സമീപം ആളൂര്‍ കൊറ്റനെല്ലൂര്‍ ശ്രീ ബ്രഹ്മാനന്ദാലയത്തിലെ സന്യാസിയായ ശ്രീ നാരായണ ധര്‍മവ്രതന്‍ ആണ് അറസ്റ്റിലായത്.

ആശ്രമത്തിൽ താമസിച്ചുവന്നിരുന്ന ദരിദ്ര കുടുബംങ്ങളിൽനിന്നുമുള്ള ഏഴു ആൺകുട്ടികളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്. കുട്ടികളിൽ കൌൺസലിംഗ് നടത്തിയതോടെയാണ് സംഭവങ്ങൾ പുറത്തുവരുന്നത്. ഇതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ഇടുക്കി പെരുവന്താനം സ്വദേശിയായ ഇയാളുടെ യഥാര്‍ത്ഥ പേര് താമരാക്ഷന്‍ എന്നാണ്. ചെന്നൈയിൽ നിന്നുമാണ് പൊലീസ് ഇയാളെ പിടികൂടിയത്. പൊലീസ് സംഘം ഇയാളെ തൃശൂരിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :