വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 42 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 12 ജനുവരി 2025 (15:52 IST)
എറണാകുളം: വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം രൂപ തട്ടിയെടുത്ത രണ്ടു ബംഗളുരു സ്വദേശികള്‍ പോലീസ് പിടിയിലായി. നേഹ ഫാത്തിമ(25), സാരഥി (29) എന്നിവരെ വൈക്കം പോലീസാണ് ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

വൈദികന്‍ പ്രിന്‍സിപ്പലായ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിച്ചു വൈദികനുമായി അടുത്തു കൂടിയ ശേഷം സ്വകാര്യ ദൃശ്യങ്ങള്‍ കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ആയിരുന്നു. 2023 ഏപ്രില്‍ മുതല്‍ പല തവണയായാണ് ഇരുവരും ചേര്‍ന്ന് 41.52 ലക്ഷം തട്ടിയത്. എന്നാല്‍ വീണ്ടും പണം വേണമെന്ന് ഭീഷണിപ്പെടുത്തിയതോടെ സഹികെട്ട് വൈദികന്‍ വൈക്കം പോലീസില്‍ പരാതിപ്പെടുകയായിരുന്നു. വൈക്കം പോലീസ് എസ്.ഐ ജയ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :