കൊലപ്പെടുത്താൻ ഉദ്ദേശിക്കുന്നവരുടെ ഭാ‍ര്യമാരുമായി അവിഹിത ബന്ധം സ്ഥാപിക്കും; ആദ്യ കൊലപാതകം നടത്തിയത് 16ആം വയസിൽ, പിന്നീടങ്ങോട്ട് ക്രൂരമായ 11 കൊലപതകങ്ങൾ, സൈക്കോ സീരിയൽ കൊലപാതകിയുടെ ക്രൂരത ഇങ്ങനെ

Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (14:52 IST)
16ആം വയസുമുതൽ കൊലപാതകങ്ങൾ ലഹരിയായി മാറിയ സീരിയൽ സൈകോ കൊലപാതകിയെ പൊലീസ് പിടികൂടി. മുഹമ്മദ് യൂസഫ് എന്ന പാഷയാണ് പൊലീസിന്റെ പിടിയിലായത് 32 കാരനായ ഇയാൾ 12 ക്രൂര കൊലപാതകങ്ങളാണ് ഇതേവരേ നടത്തിയത്.

തെലങ്കാനയിലെ നവാബ്‌പേട്ടിൽ സ്കൂൾ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. താനോരു ചിത്രകാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ആളുകളുമായി അടുക്കുക.

പിന്നീട് സ്വർണ്ണ നാണയങ്ങൾ ഉള്ള നിധിശേഖരം കാട്ടിത്തരാം. വളരെ വേഗം സമ്പാദിക്കാനുള്ള മാർഗം ഉണ്ട്. എന്നെല്ലാം പറഞ്ഞ് പ്രലോഭിപ്പിച്ച് ആളുകളെ വിജമായ സ്ഥലത്തെത്തിക്കും. ഇവിടെ വച്ച് കണ്ണിൽ മുളകുപൊടി വിതറി കല്ലുകൊണ്ട് തലക്കടിച്ചാണ് കൊലപാതകം നടത്തുക. ശേഷം ആഭരണങ്ങളും പണവും മൊബൈൽ ഫോണുമെല്ലാം കൈക്കലാക്കും.

കുറഞ്ഞ പണത്തിന് ആടുകളെ വില്‍ക്കുന്ന ഒരാളെ തനിക്കറിയാം എന്നു പറഞ്ഞാണ് നവാബ്‌പേട്ടിലെ സ്കൂൾ ജീവനക്കാരനായ രാജനെ യൂസഫ് കൊണ്ടു പോയത്. കൊലപാതകത്തിന് ശേഷം ഇയാളുടെ കൈയ്യിലുണ്ടായിരുന്ന 14,000 രൂപയും മൊബൈല്‍ ഫോണും യൂസഫ് മോഷ്ടിച്ചിരുന്നു.

ഫെബ്രുവരി ഒൻപതിനാണ് 52കാരനായ രാജന്റെ മൃതദേഹം കാട്ടിനുള്ളി നിന്നും കണ്ടെത്തുന്നത്. രജന്റെ ഫോൺ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മോഷ്ടിച്ച ഫോണിൽ യൂസഫ് സിം കാർഡ് ഇട്ടതോടെ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

പ്രതി യൂസുഫിന് രണ്ട് ഭാര്യമാരുണ്ട്. കൊലപ്പെടുത്തിയ മൂന്ന് പേരുടെ ഭാര്യമാരുമയി ഇയാൾ അവിഹിതബന്ധം പുലർത്തിയിരുന്നു. സെക്സ് അഡിക്ടായ ഇയാൾക്ക് ലൈംഗിക തൊഴിലാളികളുമായും ബന്ധം ഉണ്ടായിരുന്നു. മയക്കുമരുന്നുകൾക്ക് അടിമയാണ് ഇയാൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :