പോക്‌സോ കേസ് ഇര മൂന്നാമതും പീഡനത്തിനിരയായി

മലപ്പുറം| അഭിറാം മനോഹർ| Last Updated: തിങ്കള്‍, 18 ജനുവരി 2021 (12:27 IST)
മലപ്പുറം: പോക്‌സോ കേസ് ഇര വീണ്ടും പീഡനത്തിന് ഇരയായി. 17 കാരിയാണ് മൂന്നാം തവണയും പീഡനത്തിനിരയായത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയാണ് പീഡനത്തിനിരയായത്.പെൺകുട്ടി സുരക്ഷിതയാണെന്ന ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീട്ടിലേക്കയച്ച പെൺകുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്.

13 വയസ് മുതൽ കുട്ടി ലൈംഗികാതിക്രമം നേരിടുകയാണെന്നാണ് റിപ്പോർട്ട്. 2016ലും 2017ലും പീഡനത്തിനിരയായി നിർഭയ ഹോമിലേക്ക് മാറ്റിയ കുട്ടിയാണ് വീണ്ടും പീഡനത്തിനിരയായത്. കുട്ടിയുടെ ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :