പോക്സോ കേസിൽ അസം സ്വദേശി അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2024 (13:14 IST)
തിരുവനന്തപുരം : പോക്‌സോ കേസില്‍ അസം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. യു.പി സ്വദേശിയായ അതിഥി തൊഴിലാളി തൊഴിലാളിയുടെ ഒമ്പത് വയസുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിനാണ് അസം സ്വദേശിയെ പോലീസ് പിടികൂടിയത്.

കഴക്കൂട്ടം മേനംകുളം ആറാട്ടു വഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന അസം
സ്വദേശി മുഹിബുള്‍ എന്ന 40 കാരനാണ് പിടിയിലായത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തി അന്വേഷണത്തിനു ശേഷമാണ് കഴക്കൂട്ടം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :