എ കെ ജെ അയ്യർ|
Last Modified തിങ്കള്‍, 21 നവംബര്‍ 2022 (13:17 IST)
കൊല്ലം: അഞ്ചുവയസുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 35 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടാർക്കോണം താഹമുക്ക് സജീന മൻസിലിൽ പരിപ്പ് സജീവ് എന്ന സജീവാണു പോലീസ് പിടിയിലായത്.
ഇതിനു മുമ്പും സമാന രീതിയിൽ ഇയാളെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു
കിളികൊല്ലൂർ പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ കൊട്ടാരക്കര പോലീസിൽ 2017 ൽ ആറര കിലോ കഞ്ചാവുമായി പിടിയിലായതിന്റെ കേസും നിലവിലുണ്ട്. കിളികൊല്ലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ സുകേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.