പ്രണയം നടിച്ചു പീഡനം : 26 കാരനെ പോലീസ് പിടികൂടി

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 1 നവം‌ബര്‍ 2022 (16:40 IST)
കായംകുളം: പതിനാറുകാരിയായ പെൺകുട്ടിയെ പ്രണയം നടിച്ചു വശത്താക്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പുതിയവിള കൊള്ളാശേരിൽ തെക്കതിൽ വീട്ടിൽ അച്ചുവിനെയാണ് പോക്സോ കേസിൽ പോലീസ് പിടികൂടിയത്.

മുതുകുളം സ്വദേശിനിയായ പെൺകുട്ടിയെ കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി കായംകുളത്തു നിന്നാണ് തട്ടിക്കൊണ്ടുപോയത്. പ്രതിയുടെ തമിഴ്‌നാട്ടിലെ സേലത്തുള്ള ബന്ധുവീട്ടിൽ താമസിപ്പിച്ചായിരുന്നു പീഡിപ്പിച്ചത്. പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :