നെയ്യാറ്റിൻ‌കരയിലെ ആത്മഹത്യ; വൈഷ്ണവിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, പിതാവ് പൊലീസ് കസ്റ്റഡിയിൽ

കേസ് വഴിത്തിരിവിൽ...

Last Modified ബുധന്‍, 15 മെയ് 2019 (13:07 IST)
ജപ്‌തി നടപടി ഭയന്ന് അമ്മയും മകളും ചെയ്‌ത സംഭവത്തിൽ വഴിത്തിരിവ്. മാരായമുട്ടം മലയില്‍ക്കട സ്വദേശിയും ബിരുദ വിദ്യാര്‍ഥിനിയുമായ വൈഷ്ണവി(19), അമ്മ ലേഖ(40) എന്നിവരാണു തീ കൊളുത്തി മരിച്ചത്. സംഭവത്തിൽ വൈഷ്ണവിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിനെയും ഭര്‍തൃകുടുംബത്തെയും പഴിച്ച് മരിച്ച ലേഖയും മകൾ വൈഷ്ണവിയും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടിന്റെ ആത്മഹത്യ ചെയ്ത മുറിയുടെ ഭിത്തിയില്‍ പതിപ്പിച്ച നിലയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

മരണത്തിന് കാരണം കുടുംബപ്രശ്നങ്ങളാണെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ജപ്തിയുടെ ഘട്ടമെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ തന്നേയും മകളേയും ഭർത്താവും ബന്ധുക്കളും നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് ലേഖയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ, കഷ്ണമ്മയുടെ സഹോദരി, ഭര്‍ത്താവ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആത്മഹത്യാക്കുറിപ്പിന് പുറമെ വലിയ ബോര്‍ഡില്‍, എന്റെയും മോളുടെയും മരണത്തിന് കാരണം കൃഷ്ണമ്മ, ശാന്ത, കാശി, ചന്ദ്രന്‍ എന്നിവര്‍ക്കാണെന്നും എഴുതിവെച്ചിട്ടുണ്ട്.

ഗുരുതരമായി പരുക്കേറ്റ ലേഖ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ലേഖയ്ക്ക് 90% പൊള്ളലേറ്റിരുന്നു. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു മരണം സംഭവിച്ചത്. ഇവര്‍ കനറ ബാങ്കില്‍നിന്ന് പതിനഞ്ച് വർഷം മുമ്പ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. പലിശ സഹിതം ഇതിപ്പോൾ ആറ് ലക്ഷത്തി എൺപതിനായിരം രൂപയായി ഇതുമായി ബന്ധപ്പെട്ട് ഇന്ന് ജപ്തി നടപടി ഉണ്ടാവുമെന്ന സൂചന ലഭിച്ചിരുന്നു. ബുധനാഴ്ച വീട് ജപ്തി ചെയ്യുമെന്നറിയിച്ച് ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ ...

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്
ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിന്‍ ഷായുടെ മകളാണ് ദിവയാണ് വധു. താന്‍ ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം ...

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ
സിനിമകള്‍ നൂറുകോടി ക്ലബ്ബില്‍ കയറി എന്നൊക്കെ പെരിപ്പിച്ച് പറയുന്നതില്‍ പലതും ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ ...

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു
ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്ന വാക്കുകളും സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി ...

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക
ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയെ സ്‌പോട്ടിൽ തന്നെ കൊല്ലണമെന്ന് നടി പ്രിയങ്ക അനൂപ്. ഒരു ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, ...

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ
സിനിമയിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു.

വേനലിന് ആശ്വാസമായി മഴ വരുന്നു, കേരളത്തിൽ നാളെ 3 ജില്ലകളിൽ ...

വേനലിന് ആശ്വാസമായി മഴ വരുന്നു, കേരളത്തിൽ നാളെ 3 ജില്ലകളിൽ മഴ മുന്നറിയിപ്പ്
എറണാകുളം, കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ചാം ...

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും

ദില്ലിയിൽ പ്രതിപക്ഷത്തെ അതിഷി മർലേന നയിക്കും
ഇന്ന് നടന്ന എഎപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. തന്നില്‍ വിശ്വാസം അര്‍പ്പിച്ചതിന് ...

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി ...

എ ഐ ടൂളുകൾ സാധാരണക്കാർക്കും ഉപയോഗിക്കാം, ഓൺലൈൻ കോഴ്സുമായി കൈറ്റ്, ആദ്യത്തെ 2500 പേർക്ക് അവസരം
നേരത്തെ 80,000 സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ ഐ പരിശീലന മൊഡ്യൂള്‍ ...

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി ...

Breaking News: കോണ്‍ഗ്രസ് വിടാനും തയ്യാറെന്ന സൂചന നല്‍കി തരൂര്‍; മുഖ്യമന്ത്രി കസേരയ്ക്കു അവകാശവാദം
അതേസമയം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമുണ്ടെന്ന് തരൂര്‍ രാഹുല്‍ ഗാന്ധിയെ ...

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ...

ഗർഭപാത്രത്തിൽ സർജിക്കൽ മോപ് മറന്നുവെച്ച് ഡോക്ടർ; മൂന്ന് ലക്ഷം രൂപ പിഴ
തിരുവനന്തപുരം: സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ ഗർഭപാത്രത്തിനുള്ളിൽ സർജിക്കൽ മോപ് ...