‘അമ്മയെ അച്ഛന്‍ കൊന്നു, വേണ്ടെന്ന് പറഞ്ഞിട്ടും അനിയനെയും കൊന്നു; ദൃശ്യം പകര്‍ത്തുന്നതിനിടെ മകള്‍ അലറി’ - സമീപവാസികള്‍ അറസ്‌റ്റില്‍

  neighbours , daughter , man kills , police , murder , കൊലപാതകം , പൊലീസ് , മകന്‍ , പിതാവ് , മകള്‍
ബംഗ്ലൂരു| Last Modified ചൊവ്വ, 4 ജൂണ്‍ 2019 (13:18 IST)
ബെംഗളൂരുവിലെ വിഭൂതിപൂരിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മകനെ കൊന്ന് പിതാവ് കെട്ടിത്തൂക്കിയ സംഭവത്തില്‍ അയല്‍‌വാസികളും അറസ്‌റ്റില്‍. പ്രേരാണാകുറ്റം ചുമത്തിയാണ് അഞ്ച് അയൽവാസികളെ പിടികൂടിയത്. കൂടുതല്‍ ആളുകള്‍ അറസ്‌റ്റിലാകുമെന്ന് പൊലീസ് കമ്മിഷ്‌ണര്‍ ടി സുനില്‍‌കുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട
12 വയസുകാരന്റെ പിതാവ് സുരേഷ് ബാബുവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. സ്വകാര്യ കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവായ ഇയാള്‍ ഒരു ചിട്ടിക്കമ്പനി നടത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് രൂക്ഷമായപ്പോള്‍ ബിസിനസ് തകര്‍ന്നു. ഇതോടെ അഞ്ച് ലക്ഷം രൂപ കടം വന്നു. ഇത് വീട്ടാന്‍ അയല്‍‌വാസികളില്‍ നിന്നും പണം കടം വാങ്ങി.

പൈസ തിരികെ നല്‍കാന്‍ വൈകിയതോടെ സമീപവാസികള്‍ വീട്ടിലെത്തി ബഹളമുണ്ടാക്കി. ചിലര്‍ പലിശ സഹിതം പണം ആവശ്യപ്പെട്ടു. ഇതോടെയാണ് കുടുംബം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.

ആദ്യം ഭാര്യയെ ആണ് സുരേഷ് ബാബു കൊലപ്പെടുത്തിയത്. തുടര്‍ന്ന് മേശയി‍ൽ കയറി നിന്ന് കിടക്കവിരി ചുരുട്ടി 12 വയസുകാരന്റെ കഴുത്തിൽ കെട്ടിയ ശേഷം ഫാനിലേക്ക് കൊളുത്തുകയായിരുന്നു. കുട്ടി യാതൊരു തരത്തിലുള്ള പ്രതിഷേധവും പ്രകടിപ്പിക്കുന്നില്ല. സഹോദരനെ കൊല്ലരുതെന്ന് 17കാരിയായ മകള്‍ പറയുന്നുണ്ട്. ഈ ദൃശ്യങ്ങള്‍ മകള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്‌തു.

കൊല്ലപ്പെട്ട ഭാര്യ തറയിൽ കിടക്കുന്നതും വിഡിയോയിൽ
കാണാം. ഇതിനിടെ ഭയന്നു പോയ പെണ്‍കുട്ടി അലറിവിളിച്ച് അയൽക്കാരെ വിളിച്ചു വരുത്തുകയായിരുന്നു. എല്ലാവരെയും കൊന്നശേഷം ജീവനൊടുക്കാനായിരുന്നു സുരേഷ് ബാബുവിന്റെ തീരുമാനം.

സംസ്കാര ചടങ്ങുകൾക്കിടയിൽ ഭാര്യയുടെയും മകന്റെയും ഫോട്ടോ ചോദിച്ച പ്രാദേശിക റിപ്പോർട്ടർക്കു മകൾ ഫോൺ കൈമാറി. ഫോണിൽ കണ്ട വിഡിയോ ശ്രദ്ധിച്ച റിപ്പോർട്ടർ അതു പൊലീസിനു നൽകുകയും മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു. വിഡിയോ പങ്കുവച്ചതിനു സുരേഷ് ബാബു റിപ്പോർട്ടർക്കെതിരെ പരാതി നൽകി. ഐടി ആക്ട് പ്രകാരം പൊലീസ് ഇയോർക്കെതിരെയും കേസ് റജിസ്റ്റർ ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; ...

എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍; വിവാദ രംഗങ്ങള്‍ നീക്കും
എമ്പുരാന്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് നടന്‍ മോഹന്‍ലാല്‍. ചിത്രത്തിലെ വിവാദ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ ...

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂടിന് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി ...

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ
എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് ആറുകോടി 75 ലക്ഷം രൂപ. ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് ...

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്
നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്. ...

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ സുഹൃത്ത് ഒളിവില്‍. മേഘയുടെ സുഹൃത്തും ഐബി ...