തുമ്പി ഏബ്രഹാം|
Last Modified ചൊവ്വ, 17 ഡിസംബര്‍ 2019 (11:44 IST)
ബീഹാറിലെ മുസഫർപൂരിൽ ബലാത്സംഗശ്രമം ചെറുക്കുന്നതിനിടെ പ്രതി തീകൊളുത്തിയ യുവതി മരിച്ചു. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ യുവതി മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് അപ്പോളോ ആശുപത്രിയിലും ചികിത്സയിലായിരുന്നു.
ഇന്നലെ രാത്രി 12 മണിയോടെയാണ് 23കാരിയായ യുവതിയുടെ മരണം സ്ഥിരീകരിച്ചത്. ഈ മാസം ഏഴിനാണ് യുവതിക്ക് നേരെ ബലാത്സംഗ ശ്രമമുണ്ടായത്. പെൺകുട്ടിയുടെ അമ്മ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നേഴ്‌സാണ്. അവർ ജോലിക്ക് പോയ സമയത്ത് ഈ യുവതിയും ബന്ധുക്കളായ രണ്ട് കുഞ്ഞുങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഈ സമയത്താണ് ഗ്രാമമുഖ്യന്റെ മകനും കൂട്ടുകാരും യുവതിയുടെ വീട്ടിലേക്കെത്തുന്നത്. ബലാത്സംഗശ്രമം ചെറുത്തതോടെ വീട്ടിൽ കനാസിലുണ്ടായിരുന്ന മണ്ണെണ്ണ യുവതിയുടെ ദേഹത്തൊഴിച്ച് ഇയാൾ തീ കൊള്ളുത്തുകയായിരുന്നു.