എ കെ ജെ അയ്യർ|
Last Modified വെള്ളി, 15 നവംബര്‍ 2024 (12:59 IST)
കൊല്ലം : അയൽവാസിയായ യുവാവിനെ വീട്ടുകയറി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ അച്ഛനേയും മകനേയും കോടതി ജീവപര്യന്തം തടവിനും പിഴയ്ക്കും വിധിച്ചു. മരം വെട്ടിയപ്പോൾ ശിഖരം പറമ്പിൽ വീണതിനെ ചൊല്ലി ഉണ്ടായ തർക്കം അവസാനിച്ചത് യുവാവിന്റെ കൊലപാതകത്തിലായിരുന്നു. കുന്നിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് കോടതി അച്ഛനും മകനും ജീവപരന്ത്യം തടവും പിഴയും വിധിച്ചത്.
സലാഹുദ്ദീൻ, മകൻ ദമീജ് അഹമ്മദ് എന്നിവരെയാണ് കൊട്ടാരക്കര എസ് സിഎസ്ടി കോടതി ശിക്ഷിച്ചത്.
കേസിനാസ്പദമായ സംഭവം നടന്നത് 2022 സെപ്റ്റംബർ 17 നായിരുന്നു. കുന്നിക്കോട് സ്വദേശി അനിൽകുമാറിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയായിരുന്നു. അനിൽകുമാറിൻ്റെ വസ്തുവിലെ മരംവെട്ടിയപ്പോൾ ശിഖരം സലാഹുദ്ദീൻ്റെ പറമ്പിൽ വീണതിൻ്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ആയുധങ്ങളുമായി വീട്ടിൽ കയറിയാണ് സലാഹുദ്ദീനും മകനും അനിൽകുമാറിനെ കൊലപ്പെടുത്തിയത്. വർഷങ്ങൾ നീണ്ട വിചാരണയിലാണ് കോടതി ശിക്ഷ വിധിച്ചത്.