Sumeesh|
Last Updated:
വെള്ളി, 11 മെയ് 2018 (13:10 IST)
കാസർഗോട്: കാഞ്ഞങ്ങാട് മദ്യലഹരിയിൽ യുവാവിനെ ഓട്ടോ ഡ്രൈവർ തലക്കടിച്ചു കൊന്നു. കാഞ്ഞങ്ങാട് അലാമാപള്ളി ബസ്റ്റാന്റിനു സമീപമാണ് സംഭവം. കണ്ണൂർ ചിറക്കൽ സ്വദേശി ആശിഷ് വില്യമാണ് ഓട്ടോ ഡ്രൈവർ ദിനേശന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇയാളെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്റ്റ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.
ബുധനാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം നടന്നത്. ഇരുവരും അലാമപള്ളി ബസ്റ്റാന്റിനു സമീപത്തെ ഹോട്ടലിലെ ബാറിൽനിന്നും മദ്യപിച്ചിരുന്നു. ഇവിടെ നിന്നുമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. ആശിസ് വില്യം ഇംഗ്ലീഷിൽ സംസാരിച്ചതിൽ വ്യാകരണപ്പിഷകുണ്ടെന്ന് പറഞ്ഞ് ദിനേശൻ പരിഹസിച്ചിരുന്നു. ഇത് പിന്നീട് തർക്കത്തിലേക്ക് വഴിവച്ചു.
പിന്നീട് ബാറിൽ നിന്നും ഇരുവരും പിരിഞ്ഞെങ്കിലും അലാമപള്ളി ബസ്റ്റാറ്റിൽ ഇരിക്കുകയായിരുന്ന വില്യത്തിനെ ദിനേശൻ മരപ്പെട്ടികൊണ്ട് തലക്കടിക്കുകയായിരുന്നു.