മാനന്തവാടി|
Last Updated:
ചൊവ്വ, 18 ജൂണ്‍ 2019 (12:47 IST)
ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ യുവതി വീടിനകത്തു വെട്ടേറ്റു മരിച്ചു. വാളാട് പ്രശാന്തിഗിരി മടത്താശ്ശേരി ബൈജുവിന്റെ ഭാര്യ സിനി (35) ആണു മരിച്ചത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച തലപ്പുഴ പൊലീസ് നെടുമല ദേവസ്യ(50)യെ കസ്റ്റഡിയിലെടുത്തു.
തൊഴിലുറപ്പ് ജോലിക്കിടെ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയ സിനിയെ ഏറെനേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് വിവരമറിയുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കസ്‌റ്റഡിയിലുള്ള ദേവസ്യ അയല്‍വാസിയും സിനിയുടെ ബന്ധുവുമാണ്. ഇരു കുടുംബങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നതായും ഇത് സംബന്ധിച്ച് വഴക്ക് നിലവിലുള്ളതായും നാട്ടുകാര്‍ പറഞ്ഞു. ഇതാണ് കൊലയ്‌ക്ക് കാരണമായതെന്ന സംശയത്തിലാണ് പൊലീസ്.