യുവതിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിലെ വാർഡ്രോബിനുള്ളിൽ; കാമുകനെ പൊലീസ് ചോദ്യം ചെയ്യുന്നു

Sumeesh| Last Modified വെള്ളി, 3 ഓഗസ്റ്റ് 2018 (15:09 IST)
ഡൽഹി: യുവതിയുടെ അഴുകിയ മൃതദേഹം ഫ്ലാറ്റിനുള്ളിലെ വാർഡ്രോബിൽ നിന്നും കണ്ടെത്തി. വടക്കു കിഴകൻ ഡൽഹിയിലെ ഗോപാൽപുരയിലാണ് സംഭവം. സംഭവത്തെ തുടർന്ന് യുവതിയുടെ കൂടെ തമസിച്ചിരുന്ന കാമുകനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

യുവതിയും കാമുകനും ഒരിമിച്ചാണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. കാമുകനായ യുവാവ് വിവാഹിതനാണ്. യുവാവിനോട്
വിവാഹ മോചനം നേടാനും തന്നെ വിവാഹം ചെയ്യാനും യുവതി നിർബന്ധിക്കാറുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവാവുമായുള്ള അടുപ്പത്തിന്റെ പേരിൽ യുവതി വീട്ടുകാരിൽ നിന്നും അകന്നാണ് ജീവിച്ചിരുന്നത്.

യുവതിയുടെ തന്നെയാണ് ഫ്ലാറ്റിലെ വാർഡ്രോബിൽ നിന്നും അസഹ്യമായ ദുർഗന്ധംവരുന്നതായി പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് ഫ്ലാറ്റിൽ എത്തി നടത്തിയ അന്വേഷനത്തിലാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :