Last Modified ഞായര്‍, 10 മാര്‍ച്ച് 2019 (13:27 IST)
കാക്കനട്: കൊച്ചിയിൽ കാക്കനാട് റോഡരികിൽ മരിച്ചനില്യിൽകണ്ടെത്തിയ യുവാവിന്റേത് ആൾക്കൂട്ട ക്കൊലപാതകമെന്ന് പൊലിസ്. വെണ്ണല സ്വദേശിയായ ജിബിനെയാണ് കഴിഞ്ഞ ദിവസം പാലച്ചുവടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവാവിനെതിരെ അനാശാസ്യം ആരോപിച്ച് ഒരു സംഘം ആളുകൾ മർദ്ദിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ജിബിൻ രാത്രിയിൽ പോയി എന്ന് പറയപ്പെടുന്ന വീട്ടിൽവച്ച് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളിൽനിന്നും പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ 13 പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നലുപേരെ കസ്റ്റഡിയിൽ എടുത്തതായാണ് സൂചന.