അഞ്ചാം ക്ലാസുകാരിയെ അച്ഛനും സുഹൃത്തും ചേർന്ന് പീഡനത്തിനിരയാക്കി, സംഭവം തിരുവനന്തപുരത്ത്

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 18 ഒക്‌ടോബര്‍ 2019 (19:47 IST)
തിരുവനന്തപുരം: അഞ്ചാം ക്ലാസുകാരിയായ മകളെ നിരന്തരം പിഡനത്തിരയാക്കിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ നെയ്യാറ്റിൻ‌കരയിലാണ് സംഭവം ഉണ്ടയത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. അച്ഛൻ നിരന്തരം പീഡിപ്പിക്കുന്നതായി കുട്ടി സ്കൂൾ അധികൃതരോട് തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇതോടെ സ്കൂൾ അധികൃതർ വിവരം ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. പിതാവിന്റെ സുഹൃത്തും കുട്ടിയെ പീഡനത്തിനിരയാക്കിയതായാണ് റിപ്പോർട്ടുകൾ. അതേസമയം കുട്ടിയെ നിരന്തരം പിതാവ് ഉപദ്രവിക്കുന്നതായി പൊലിസിൽ പരാതി നൽകിയിരുന്നു എങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് ബന്ധുക്കൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :