‘നീ എന്റെ അറുപത്തെട്ടാമത്തെ ഇരയാണ്, 2021 നു മുമ്പ് 100 തികയ്ക്കണം‘- 50 ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

ഇഷ്ടം തോന്നുന്ന സ്ത്രീകളുമായി അടുക്കും, അവരുടെ ഭർത്താക്കന്മാർക്ക് അവിഹിതം ഉണ്ടെന്ന് വരുത്തി തീർക്കും; 50 ഓളം സ്ത്രീകളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Last Modified ശനി, 1 ജൂണ്‍ 2019 (09:20 IST)
അമ്പതിലധികം സ്ത്രീകളെ വശീകരിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ പ്രദീഷ് കുമാറാണ് (ഹരി–25) അറസ്റ്റിലായത്. സമീപസ്വദേശിയായ വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ ലാപ് ടോപ്പും ക്യാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

താൽപ്പര്യം തോന്നുന്ന വീട്ടമ്മമാരെ ഫേസ്ബുക്ക് വഴി പരിചയപ്പെടും. ഒപ്പം, മറ്റ് പല വഴികളും ഉപയോഗിച്ച് നമ്പൻ കണ്ടെത്തി വിളിക്കും. ശേഷം ഇവരുടെ ഭർത്താക്കന്മാർക്ക് സ്ത്രീകളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് വഴി റിക്വസ്റ്റ് അയച്ച് ചാറ്റ് ചെയ്യും. ഭർത്താക്കന്മാർക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്ന് വരുത്തി തീർക്കും.

ഈ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഭാര്യക്ക് അയച്ചു കൊടുക്കും. തന്റെ ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ചാറ്റ് ചെയ്യുന്നുണ്ടെന്ന് ബോധ്യമാകുന്ന കുടുംബിനികള്‍ ഭര്‍ത്താവുമായി അകലുന്നതോടെ ഇയാള്‍ വീഡിയോ ചാറ്റിനു കുടുംബിനികളെ ക്ഷണിക്കുകയും തന്ത്രപൂര്‍വ്വം ഫോട്ടോ കരസ്ഥമാക്കുകയും ചെയ്യും. ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകള്‍ ആക്കിയ ശേഷം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുക്കുമെന്നും കുടുംബം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ചൂഷണം.

അരീപ്പറമ്ബിലെ ഇയാളുടെ കുടുംബ വീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടിലാണ് സ്ത്രീകളെ കൊണ്ടുവന്നിരുന്നത്. ഇയാളുടെ ലാപ് ടോപ്പില്‍ നിരവധി സ്ത്രീകളുടെ നഗ്‌നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് സൂക്ഷിച്ചിട്ടുണ്ട്. എപ്പോള്‍ ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്ത് എത്തണം. വിളിക്കുന്ന സമയത്ത്കൃത്യമായി ഫോണ്‍ എടുക്കണം. വാട്‌സ്ആപ് സന്ദേശങ്ങള്‍ക്ക് ഉടന്‍ തന്നെ മറുപടി അയക്കണം. രാത്രി എത്ര വൈകിയാലും ചാറ്റ് ചെയ്യണം. വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യണം. എവിടെ പോകണമെങ്കിലും അനുവാദം ചോദിക്കണം തുടങ്ങി ഒട്ടേറെ നിബന്ധനകളും- ഇയാള്‍ ഇരകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരുന്നു.

ഒരു സ്ത്രീയോട് ഇയാള്‍ പറഞ്ഞത് ‘നീ എന്റെ അറുപത്തെട്ടാമത്തെ ഇരയാണ്’ എന്നാണ്. 2021 നു മുമ്ബ് നൂറു തികയ്ക്കണം എന്നാണത്രെ ആഗ്രഹം. തന്റെ ഇംഗിതങ്ങള്‍ക്ക് വശംവദരാകാതിരുന്ന പലരുടെയും കുടുംബ ജീവിതം തകര്‍ത്തിട്ടുണ്ടെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവത്രേ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

'രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു': പ്രധാനമന്ത്രി ...

'രാഹുല്‍ ഗാന്ധിയും പറഞ്ഞിരുന്നു': പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശശി തരൂര്‍ എംപി. ...

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്; ജാഗ്രതാ നിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട്; ജാഗ്രതാ നിര്‍ദേശങ്ങള്‍
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ...

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില ...

ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി
ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വില പെട്രോള്‍ വാഹന വിലയ്ക്ക് സമം ...

കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: ...

കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവം: കാരണമായത് കാന്‍സറും സാമ്പത്തിക ബാധ്യതയും
കൊല്ലത്ത് കുഞ്ഞിന്റെ കഴുത്തറുത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായത് ...

സ്ത്രീകള്‍ക്ക് സൗജന്യം കൊടുക്കുന്നത് കുടിയന്മാരുടെ പണം ...

സ്ത്രീകള്‍ക്ക് സൗജന്യം കൊടുക്കുന്നത് കുടിയന്മാരുടെ പണം കൊണ്ട്; സര്‍ക്കാര്‍ രണ്ടുകുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് നിയമസഭയില്‍ എംഎല്‍എ
പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ രണ്ടു കുപ്പി വീതം മദ്യം സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് ...