ഹൈദരാബാദ്|
Last Modified വ്യാഴം, 8 ഓഗസ്റ്റ് 2019 (18:17 IST)
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ഹൈദരാബാദ് ഹനംകോണ്ട സ്വദേശി കെ
പ്രവീണി (28) നാണ് വാറങ്കല്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്.
59 ദിവസം കൊണ്ടാണ് കേസില്‍ വിസ്‌താരം കേട്ട കോടതി ശിക്ഷ വിധിച്ചത്. ജില്ലാ ജഡ്ജി കെ. ജയകുമാര്‍ ശിക്ഷ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജൂണ്‍ 19നാണ് പെണ്‍കുട്ടി പീഡനത്തിന് ഇരായായി കൊല്ലപ്പെട്ടത്. വീടിന്റെ ടെറസില്‍ മാതാപിതാക്കള്‍ക്കൊപ്പം കുഞ്ഞിനെ മദ്യലഹരിയില്‍ എത്തിയ പ്രവീണ്‍ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡനത്തിന് ഇരായാക്കി.
പീഡനത്തിന് ഇടയ്‌ക്ക് കുട്ടി കൊല്ലപ്പെടുകയായിരുന്നു. ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതിയെ മണിക്കൂറുകള്‍ കൊണ്ട് പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.