വെബ്ദുനിയ ലേഖകൻ|
Last Modified വ്യാഴം, 3 സെപ്‌റ്റംബര്‍ 2020 (10:14 IST)
മലപ്പുറം; നിലമ്പൂരില്‍ കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്ന സുഹൃത്തുക്കള്‍ക്ക് ഹാൻസ് ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ എത്തിച്ചുനൽകിയ യുവാവ് പിടിയിൽ. വഴിക്കടവ് മണിമുളി സ്വദേശി മുപ്പതുകാരനായ പാന്താര്‍ അസ്‌റക്ക് ആണ് പിടിയിലായത്. നിലമ്പൂർ ഐജിഎംഎംആര്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ഫസ്റ്റ്‌ലൈന്‍ ചികിത്സാ കേന്ദ്രത്തില്‍ കഴിയുന്ന സുഹൃത്തുക്കൾക്ക് ഇയാൾ പുകയില ഉത്പന്നങ്ങൾ എത്തിച്ചുനൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ ആശുപത്രി വളപ്പിന് പുറത്ത് കെഎന്‍ജി റോഡിനോട് ചേര്‍ന്നുള്ള വളപ്പില്‍ നിന്നും കെട്ടിടത്തിനകത്തേയ്ക്ക് ഹാൻസ് ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ എറിഞ്ഞുകൊടുക്കുകയായിരുന്നു. മണിമുളി സ്വദേശികളായ നാല് യുവാക്കള്‍ക്ക് വേണ്ടിയാണ് ഇത് എത്തിച്ചുനൽകിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോടെ പിന്തുടർന്നെത്തി പ്രതിയെയും സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.