കടയിൽ കഞ്ചാവ് വെച്ച് മകനെ കുടുക്കാൻ ശ്രമം, പിതാവ് അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified വെള്ളി, 20 ഡിസം‌ബര്‍ 2024 (09:18 IST)
വൈരാഗ്യത്തിന്റെ പേരില്‍ മകനെ കുടുക്കാന്‍ മറ്റുള്ളവരുടെ സഹായത്തോടെ മകന്റെ കടയില്‍ കഞ്ചാവ് കൊണ്ടുവെച്ച പിതാവ് അറസ്റ്റില്‍. മാനന്തവാടി ചെറ്റപാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറി(67)നെയാണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം.

മാനന്തവാടി- മൈസൂരു റോഡില്‍ അബൂബക്കറിന്റെ മകന്‍ നൗഫല്‍ നടത്തുന്ന പി എ ബനാന എന്ന സ്ഥാപനത്തില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് നൗഫല്‍ നിസ്‌കരിക്കാനായി പള്ളിയില്‍ പോയ സമയത്താണ് കഞ്ചാവ് കൊണ്ടുവെച്ചത്. അബൂബക്കര്‍ തന്നെയാണ് കഞ്ചാവുള്ള വിവരം എക്‌സൈസിനെ അറിയിച്ചത്.കര്‍ണാടകയില്‍ നിന്നും ഓട്ടോ ഡ്രൈവര്‍ ജിന്‍സ് വര്‍ഗീസും അബ്ദുള്ള(ഔത) എന്നയാളും അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക സ്വദേശിയും ചേര്‍ന്നാണ് കഞ്ചാവ് കടയില്‍ കൊണ്ടുവെച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും നൗഫലിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടത്. അബൂബക്കറിനെ എന്‍സിപിഎസ് കോടതി റിമാന്‍ഡ് ചെയ്തു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :